TRENDING:

വിജയ്‌യുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് സൂചനയുമായി അണ്ണാഡിഎംകെയും ബിജെപിയും

Last Updated:

അടുത്ത ജനുവരിയില്‍ സഖ്യം സംബന്ധിച്ച് സ്ഥിരീകരണമുണ്ടാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ് നടന്‍ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം(ടിവികെ)യുമായി ഭാവിയില്‍ സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ കടമ്പൂര്‍ രാജു. അണ്ണാഡിഎംകെയും ടിവികെയും തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ ഭരണകക്ഷിയായ ഡിഎംകെയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ഒറ്റലക്ഷ്യമാണ് പിന്തുടരുന്നതെന്ന് തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
News18
News18
advertisement

''തമിഴ് നാട്ടിൽ ഇപ്പോഴുള്ളത് ഒരു ജനവിരുദ്ധ സര്‍ക്കാരാണ്. വ്യാജ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കിയാണ് അവര്‍ അധികാരത്തിലെത്തിയത്. അവരെ വീട്ടിലേക്ക് മടക്കി അയക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പിന് നേരിടുന്നത്,'' രാജു പറഞ്ഞു. വിജയ്ക്കും ഇതേ അഭിപ്രായമുണ്ടെന്നും സഖ്യമുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ജനുവരിയില്‍ സഖ്യം സംബന്ധിച്ച് സ്ഥിരീകരണമുണ്ടാകും. ഭാവിയില്‍ സാഹചര്യമനുസരിച്ച് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികള്‍ സഖ്യത്തിലേര്‍പ്പെടുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്ന് രാജു പറഞ്ഞതായി ഇന്ത്യടുഡെ റിപ്പോര്‍ട്ടു ചെയ്തു.

2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെയും ബിജെപിയും ഇ പളനിസ്വാമിയുടെ നേതൃത്വത്തില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് ഏപ്രില്‍ 11ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടമ്പൂര്‍ രാജുവിന്റെ പ്രസ്താവന പുറത്തുവരുന്നത്.

advertisement

2023 സെപ്റ്റംബറില്‍ അണ്ണാഡിഎംകെയും ബിജെപിയും സഖ്യം വേര്‍പ്പെടുത്തിയിരുന്നു. തുടർന്ന് തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലൈയെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാഡിഎംകെയും ബിജെപിയും വീണ്ടും സഖ്യത്തിലായത്.

പഴയ സഖ്യകക്ഷികള്‍ വീണ്ടും കൈകോര്‍ത്തതില്‍ അതിശയിക്കാനില്ലെന്ന് അണ്ണാഡിഎംകെ-ബിജെപി സഖ്യത്തെക്കുറിച്ച് സംസാരിക്കവെ വിജയ് പ്രതികരിച്ചിരുന്നു. ഇത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമുണ്ടായ ''നിര്‍ബന്ധിത'' സഖ്യമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. യഥാര്‍ത്ഥ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലാണെന്നും ജനങ്ങള്‍ ഡിഎംകെയെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്‍ഡിഎ സഖ്യത്തിനൊപ്പം ടിവികെ ചേരുമെന്ന റിപ്പോര്‍ട്ടുകളെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഗവണര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്‍ സ്വാഗതം ചെയ്തു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ ഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ തമിഴ്‌നാട്ടിലെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു.

advertisement

''എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം. എതിരാളികളുടെ വോട്ടുകൾ ഭിന്നിച്ചുപോകാതെ ശ്രദ്ധിക്കണം. ഡിഎംകെയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്,'' അവര്‍ പറഞ്ഞതായി ഇന്ത്യടുഡെ റിപ്പോര്‍ട്ടു ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ഇത് തന്റെ മാത്രം അഭിപ്രായമല്ലെന്നും വിവിധ പാര്‍ട്ടികളിലെ നിരവധി മുതിര്‍ന്ന നേതാക്കളും സമാനമായ വികാരം പങ്കുവയ്ക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും സമാനമായ കാഴ്ചപ്പാടാണ് മുന്നോട്ട് വയ്ക്കുന്നതെന്നും സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ബിജെപിയുടെ കേന്ദ്ര നേതൃത്വം ശ്രമങ്ങള്‍ ആരംഭിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
വിജയ്‌യുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് സൂചനയുമായി അണ്ണാഡിഎംകെയും ബിജെപിയും
Open in App
Home
Video
Impact Shorts
Web Stories