TRENDING:

വിമാനത്തില്‍വെച്ച് രണ്ടു വയസുകാരിക്ക് ശ്വാസതടസം; രക്ഷകരായത് എയിംസിലെ അഞ്ചംഗ ഡോക്ടര്‍ സംഘം

Last Updated:

ഡോക്ടര്‍മാരുടെ സജീവമായ ഇടപെടലും കൃത്യമായ പരിചരണവുമാണ് കുഞ്ഞിന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിമാനയാത്രക്കിടെ ശ്വാസതടസം അനുഭവപ്പെട്ട രണ്ടുവയസുകാരിക്ക് രക്ഷകരായി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ അഞ്ചംഗ സംഘം. ബെംഗളൂരു-ഡല്‍ഹി വിസ്താര വിമാനത്തില്‍വെച്ചാണ് കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. ഉടന്‍തന്നെ വിമാനത്തില്‍ ഒപ്പം യാത്ര ചെയ്ത ഡല്‍ഹി എയിംസിലെ അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം കുട്ടിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കി. ഞായറാഴ്ച നടന്ന ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ വാസ്‌കുലാര്‍ ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയിൽ (ഐഎസ്‌വിആഐര്‍) പങ്കെടുത്ത് ഡല്‍ഹിക്കു മടങ്ങുകയായിരുന്നു ഡോക്ടര്‍മാര്‍. കുട്ടിയുടെയും കുഞ്ഞിന് രക്ഷരായി മാറിയ ഡോക്ടര്‍മാരുടെയും ചിത്രങ്ങള്‍ ഡല്‍ഹി എയിംസ് ട്വീറ്റ് ചെയ്തിരുന്നു.
advertisement

”കുഞ്ഞിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തിനുള്ളില്‍ ഇതു സംബന്ധിച്ച അറിയിപ്പ് വന്നു. തുടര്‍ന്ന് വിമാനം നാഗ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. ഹൃദയസംബന്ധിയായ അസുഖം ബാധിച്ച പെണ്‍കുട്ടിക്ക് ശ്വാസതസം നേരിടുകയും ശരീരം നീലനിറത്തിലാകുകയും അബോധാവസ്ഥയിലുമാകുകയായിരുന്നു. കുഞ്ഞിന്റെ ചുണ്ടുകളും വിരലുകളും നീലനിറമായി മാറിയിരുന്നു”, എയിംസ് ട്വീറ്റ് ചെയ്തു.

തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം കുഞ്ഞിന് വിമാനത്തിനുള്ളില്‍വെച്ച് അടിയന്തരമായി കൃത്രിമശ്വാസം നല്‍കി. ഡോക്ടര്‍മാരുടെ സജീവമായ ഇടപെടലും കൃത്യമായ പരിചരണവുമാണ് കുഞ്ഞിന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്.

Also read-ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹി മെട്രോ സ്റ്റേഷനുകളില്‍ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്ത്; അന്വേഷണം ആരംഭിച്ചു

advertisement

”ഐവി കാനുല കൃത്യമായി കൊടുക്കാന്‍ കഴിഞ്ഞു. വിമാനത്തിലുള്ള മുഴുവന്‍ ആളുകളും അടിയന്തരമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. വൈകാതെ തന്നെ കുഞ്ഞ് ശ്വാസമെടുക്കുകയും പഴയപടിയാകുകയും ചെയ്തു”, എയിംസ് ട്വീറ്റ് ചെയ്തു. കുഞ്ഞിനെ 45 മിനിറ്റോളം വിമാനത്തിനുള്ളില്‍ പരിചരിച്ചു. നാഗ്പൂരിലെത്തിയ ശേഷം വിദ​ഗ്ധപരിശോധനക്കായി കുട്ടിയെ ശിശുരോഗവിദഗ്ധന്റെ പക്കൽ കൊണ്ടുപോകുകയും ചെയ്തു.

എയിംസിലെ ഡോക്ടര്‍മാരായ നവദീപ് കൗര്‍ (അനസ്‌തേഷ്യ), ദമന്‍ദീപ് സിങ് (കാര്‍ഡിയാക് റേഡിയേളജി), റിഷഭ് ജെയ്ന്‍ (എയിംസ് റേഡിയോളജി), ഒയിഷിക (ഒബിജി), അവിചാല ടക്‌സാക്(കാര്‍ഡിയാക് റേഡിയോളജി) എന്നിവരാണ് രക്ഷാദൗത്യത്തില്‍ പങ്കുകാരായ ഡോക്ടര്‍മാര്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പെന്‍സില്‍വാനിയയില്‍ നിന്ന് ഫ്‌ളോറിഡയിലേക്കുള്ള വിമാനയാത്രക്കിടയില്‍ സമാനമായ രീതിയില്‍ ശ്വാസം നിലച്ചുപോയ മൂന്ന് മാസം പ്രായമായ കുഞ്ഞിന് വിമാനത്തിലുണ്ടായിരുന്ന നഴ്‌സ് രക്ഷകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് അരമണിക്കൂറിന് ശേഷമാണ് കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടത്. പെട്ടെന്ന് തന്നെ നഴ്‌സ് റ്റമാര പാന്‍സിനോ, കുഞ്ഞിന്റെ കൈകളും കാലുകളും തിരുമ്മുകയും വൈകാതെ തന്നെ കുഞ്ഞ് ശ്വാസം എടുത്തു തുടങ്ങുകയുമായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനത്തില്‍വെച്ച് രണ്ടു വയസുകാരിക്ക് ശ്വാസതടസം; രക്ഷകരായത് എയിംസിലെ അഞ്ചംഗ ഡോക്ടര്‍ സംഘം
Open in App
Home
Video
Impact Shorts
Web Stories