TRENDING:

തെലങ്കാനയില്‍ ബിആര്‍എസ്-ബിജെപി ലയനം നടക്കുമോ? മുന്‍ എംപിയുടെ പ്രസ്താവനയുമായി ഒവൈസി

Last Updated:

വന്‍തുക നല്‍കിയാണ് ബിആര്‍എസ് നേതാക്കളെ കോണ്‍ഗ്രസ് പക്ഷത്തേക്ക് എത്തിച്ചതെന്ന ആരോപണത്തില്‍ മറുപടി പറയാൻ ഒവൈസി തയ്യാറായില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബിഅർഎസ് (ഭാരതീയ രാഷ്ട്ര സമിതി) ബിജെപിയുമായി ലയിക്കുമോ അതോ സംസ്ഥാനത്ത് ബിജെപിയുമായി സഖ്യമുണ്ടാക്കുമോ എന്നതാണ് തെലങ്കാനയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന പ്രധാന വിഷയമെന്ന് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായി അസദുദ്ദിന്‍ ഒവൈസി. ബിആര്‍എസ് നേതാക്കള്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് പോകുന്നതിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഒവൈസി.
ഒവൈസി
ഒവൈസി
advertisement

ബിആര്‍എസ്-ബിജെപി ലയനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തിൽ എന്തും സാധ്യമാണെന്ന ബിഅർഎസ് നേതാവും മുന്‍ എംപിയുമായ ബി. വിനോദ് കുമാറിന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് ഒവൈസി പ്രതികരണം നടത്തിയത്.

അതേസമയം, വന്‍തുക നല്‍കിയാണ് ബിആര്‍എസ് നേതാക്കളെ കോണ്‍ഗ്രസ് പക്ഷത്തേക്ക് എത്തിച്ചതെന്ന ആരോപണത്തില്‍ മറുപടി പറയാൻ ഒവൈസി തയ്യാറായില്ല.

തെലങ്കാന രൂപീകരിച്ചാൽ ബിജെപി ശക്തിപ്പെടുമെന്ന പാർട്ടിയുടെ ആശങ്ക 2008 - 09 കാലത്ത് പ്രണബ് മുഖർജി കമ്മിറ്റിക്ക് മുൻപിൽ ഉന്നയിച്ചിരുന്നു. ഇപ്പോൾ അത് യാഥാർത്ഥ്യമായിരിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

advertisement

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ മുസ്ലീം പള്ളികൾക്കും വീടുകൾക്കും നേരെ നടന്ന അക്രമങ്ങളെ അപലപിച്ച ഒവൈസി ബിജെപി സർക്കാരിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചു. കൂടാതെ വീടുകള്‍ കൊള്ളയടിക്കപ്പെടുകയും ഖുറാനും പ്രാർത്ഥനയ്ക്കുള്ള പായകളും കത്തിക്കുകയും ചെയ്ത സംഭവത്തെ പള്ളികൾക്ക് നേരെയുള്ള ഭീകരാക്രമണം എന്നാണ് ഒവൈസി വിശേഷിപ്പിച്ചത്.

മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒന്നും മിണ്ടാതെ എല്ലാം കണ്ട് നിൽക്കുകയാണെന്നും ഇത്തരം അക്രമങ്ങൾക്ക് ശിക്ഷ ഇല്ലാത്തത് അക്രമികളെ കൂടുതൽ ശക്തരാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ജമ്മു കാശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച ഒവൈസി മേഖലയിലെ ക്രമസമാധാനം പരിപാലിക്കുന്നതിൽ മോദി സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും ആരോപിച്ചു.

advertisement

Summary: AIMIM chief Asaduddin Owaisi on whether BRS would merge into BJP in Telangana

മലയാളം വാർത്തകൾ/ വാർത്ത/India/
തെലങ്കാനയില്‍ ബിആര്‍എസ്-ബിജെപി ലയനം നടക്കുമോ? മുന്‍ എംപിയുടെ പ്രസ്താവനയുമായി ഒവൈസി
Open in App
Home
Video
Impact Shorts
Web Stories