ഡല്‍ഹിയിലെയും എന്‍സിആറിലെയും(നാഷണല്‍ കാപിറ്റല്‍ റീജിയണ്‍) വായുവിന്റെ ഗുണനിലവാരം 'അപകടരമായവിധം' ഉയര്‍ന്ന നിലയിലെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. ആരോഗ്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വലിയ ആശങ്കയാണ് ഇത് ഉണ്ടാക്കുന്നത്. തിങ്കാളാഴ്ച വൈകീട്ട് നാല് മണിക്ക് ഡല്‍ഹിയിലെ എക്യുഐ 494 ആയിരുന്നു.
സാധാരണ രീതിയിലുള്ള ക്ലാസുകള്‍ നവംബര്‍ 25 മുതല്‍ ആരംഭിക്കുമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. അതേസമയം, നവംബര്‍ 22 വരെ ക്ലാസുകള്‍ ഓണ്‍ലൈനായിരിക്കുമെന്ന് ജെഎന്‍യുവിന്റെ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, പരീക്ഷകളും അഭിമുഖങ്ങളും നേരത്തെ നിശ്ചയിച്ചപ്രകാരം തുടരുമെന്ന് ഇരു യൂണിവേഴ്‌സിറ്റികളും വ്യക്തമാക്കി.
advertisement
മെഡിക്കല്‍ എമര്‍ജന്‍സി എന്നാണ് നിലവിലെ വായുസാഹചര്യത്തെ ഡല്‍ഹി സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സമീപപ്രദേശങ്ങളിലെ പാടങ്ങളിൽ തീയിടുന്നതും കാലാവസ്ഥയുമാണ് ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമാക്കുന്നത്.
വായുമലിനീകരണം രൂക്ഷമായതോടെ തലസ്ഥാന നഗരിയിലെ നിരവധി സ്‌കൂളുകളും കോളേജുകളും ഇതിനോടകം തന്നെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്.
എല്ലാ സ്‌കൂളുകളിലെയും ക്ലാസുകള്‍ ഓണ്‍ലൈനാക്കുമെന്ന് നേരത്തെ തന്നെ ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഈ സീസണിലെ ഏറ്റവും മോശമായ അവസ്ഥയാണിലാണ് ഇപ്പോൾ ഉള്ളത്. ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര സൂചിക 450നു മുകളിലേക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. വായു മലിനീകരണം രൂക്ഷമായ ഘട്ടത്തിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന സിഎൻജി, ഇലക്ട്രിക് ട്രക്കുകളും അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. ഡൽഹിക്ക് പുറത്തുള്ള രജിസ്റ്റർ ചെയ്യുന്ന ലഘു വാണിജ്യ വാഹനങ്ങൾക്കും പ്രവേശനം നൽകില്ല. ബിഎസ്–4 നിലവാരത്തിലുള്ളതും താഴെയുള്ളതുമായ വാഹനങ്ങൾക്കും ഹെവി ഗുഡ് വെഹിക്കിളുകൾക്കും പ്രവേശനം ഉണ്ടാകില്ല. ശനിയാഴ്ച വരെ പുകമഞ്ഞുള്ള അവസ്ഥയും കുറഞ്ഞ കാറ്റും തുടരുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
