"ഭീകരാക്രമണത്തിന് ശേഷം നേരിട്ടോ അല്ലാതെയോ പാകിസ്ഥാനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്. വേവ് എംഎൽഎ അമിനുൾ ഇസ്ലാമിന്റെ പരാമർശം ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം പാകിസ്ഥാനെ പിന്തുണയ്ക്കുന്നതായി ഇതിലൂടെ വ്യക്തമാണ്. അതിനാൽ ഞങ്ങൾ കേസ് ഫയൽ ചെയ്തു," ഹിമന്ത ബിശ്വ ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2019ൽ പുൽവാമയിൽ നടന്ന ചാവേർ ബോംബാക്രമണവും പഹൽഗാമിലെ ഭീകരാക്രമണവും സർക്കാർ നടത്തിയ ഗൂഢാലോചനകളാണെന്നായിരുന്നു അമിനുൾ ഇസ്ലാമിന്റെ പരാമർശം. പൊതുപരിപാടിയിൽ സംസാരിക്കേയാണ് അമിനുൾ ഇസ്ലാം പ്രകോപനപരമായ പരാമർശം നടത്തിയത്.
advertisement
"ധിംഗ് എംഎൽഎയായ ശ്രീ അമിനുൾ ഇസ്ലാം പരസ്യമായി നടത്തിയ തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ, അത് വൈറലാകുകയും പ്രതികൂല സാഹചര്യം സൃഷ്ടിക്കാൻ സാധ്യതയുള്ളതായി കാണപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ, നാഗോൺപിഎസ് കേസ് 347/25 ബിഎൻഎസ് 152/196/197(1)/113(3)/352/353 പ്രകാരമുള്ള കുറ്റകൃത്യങ്ങൾ എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്തു. അതനുസരിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു," അസം പോലീസ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.