ഫലപ്രഖ്യാപനത്തിന് ശേഷം തെളിവുകൾ പുറത്തുവിടുമെന്നും കഴിഞ്ഞ ദിവസം രാത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ വീഡിയോ തന്റെ പക്കലുണ്ടെന്നാണ് അഖിലേഷ് യാദവ് അറിയിച്ചിരിക്കുന്നത്.
അധികാരം ഉപയോഗിച്ച് സർക്കാർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു. തങ്ങൾക്ക് അധികാരമില്ലാത്തതിനാൽ എക്സിറ്റ് പോൾ ഫലങ്ങൾ സ്വാധീനിക്കാൻ കഴിയില്ല. അതിനാൽ തന്നെ ഫലത്തെ ഫലം പ്രവചിക്കാനുമാകില്ല. പക്ഷേ, അധികാരം ദുരുപയോഗം ചെയ്ത് ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളല്ല അവർ ചെയ്തത് പകരം വോട്ടർമാർ എത്താതിരിക്കാനുള്ള നടപടിയാണ് അവർ സ്വീകരിച്ചത്.
advertisement
You may also like:By Election Result 2020 | 56 നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ലോക്സഭാ സീറ്റിലെയും ഫലം ഇന്നറിയാം; നിര്‍ണായകമായി മധ്യപ്രദേശ്
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓരോ ബൂത്തുകളിലും നടന്നത് താൻ തെളിവുസഹിതം ഹാജരാക്കും. ബൂത്തുകളിൽ സംഭവിച്ചതിന്റെ തെളിവുകൾ തന്റെ പക്കലുണ്ട്. പൊലീസ് എന്താണ് ചെയ്തതെന്ന് താൻ പുറത്തു വിടുമെന്നും വാർത്താ സമ്മേളനത്തിൽ അഖിലേഷ് യാദവ് പറഞ്ഞു.
You may also like:Bihar Election Result 2020 | അങ്കത്തട്ടിൽ ബീഹാർ; സംസ്ഥാനം ആര് ഭരിക്കുമെന്ന് ഇന്നറിയാം
ബിജെപി സർക്കാരിന്റെ ഡീമോണിറ്റൈസേഷനെയും അഖിലേഷ് യാദവ് വിമർശിച്ചു. കള്ളപ്പണം ഇല്ലെന്ന് പറഞ്ഞവർക്ക് തന്നെയാണ് നാല് വർഷം മുമ്പത്തെ സർക്കാർ വിധിയിൽ ഏറ്റവും കൂടുതൽ തലവേദനയുണ്ടായത്. ഇതിന്റെയെല്ലാം വിവരങ്ങൾ തങ്ങളുടെ പക്കലുണ്ട്. കള്ളപ്പണം ഇല്ലെന്ന് പറഞ്ഞവർക്കാണ് ആ തീരുമാനത്തിൽ ഏറ്റവും തലവേദനയുണ്ടായത്. ഡീമോണിറ്റൈസേഷന് ശേഷം പഴയ നോട്ടുകൾ തിരിച്ചെത്തിയതിന്റെ ആർബിഐ രേഖകൾ ഉണ്ട്. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ താഴേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും അഖിലേഷ് യാദവ്.