Bihar Election Result 2020 | അങ്കത്തട്ടിൽ ബീഹാർ; സംസ്ഥാനം ആര് ഭരിക്കുമെന്ന് ഇന്നറിയാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
മൂന്ന് ഘട്ടങ്ങളിലായാണ് 243 സീറ്റുകളുള്ള ബീഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്
പട്ന: ഈ തെരഞ്ഞെുപ്പിൽ ബീഹാർ ജനത ആർക്കൊപ്പം നിന്നുവെന്ന ഫലങ്ങൾ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.ബിജെപിക്കും നിതീഷ് കുമാറിനും ഏറെ നിർണായകമാണിന്ന്. രാഷ്ട്രീയ ചുവടുമാറ്റങ്ങൾക്കടക്കം സാക്ഷ്യം വഹിച്ച അഞ്ച് വർഷങ്ങൾക്ക് ശേഷം ബീഹാർ ജനത ആരെ തുണയ്ക്കുമെന്ന് അറിയാനുള്ള ആകാംഷയിലാണ് രാജ്യം. മഹാസഖ്യ സർക്കാരിനൊപ്പവും അതിനു ശേഷം ബിജെപി പിന്തുണയോടെയും സംസ്ഥാനം ഭരിച്ച നിതീഷ് കുമാറിനെയും സഖ്യത്തെയും ജനങ്ങൾ തുണയ്ക്കുമോയെന്നറിയാനുള്ള കാത്തിരിപ്പ് കൂടിയാണ് ഈ ഫലം.
മൂന്ന് ഘട്ടങ്ങളിലായാണ് 243 സീറ്റുകളുള്ള ബീഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ 71 നിയോജകമണ്ഡലങ്ങളിൽ ഒക്ടോബർ 28 ന് വോട്ടെടുപ്പ് നടന്നു. അതിനുശേഷം രണ്ടാം ഘട്ടത്തിൽ 94 സീറ്റുകൾക്കും മൂന്നാം ഘട്ടത്തിൽ 78 സീറ്റുകൾക്കും വോട്ടെടുപ്പ് നടന്നു. 122 സീറ്റുകള്‍ നേടുന്ന പാർട്ടിയ്ക്ക് അധികാരം പിടിച്ചെടുക്കാം.
You may also like:ചുരം കടന്ന് കഞ്ചാവ്: ആന്ധ്രയിൽ നിന്നും കടത്തിയ 296 കിലോ കഞ്ചാവ് പാലക്കാട് പിടികൂടി/a> [NEWS]ജീവൻ രക്ഷാശസ്ത്രക്രിയക്കായി വൃക്കയുമായി പൊലീസ് ലംബോർഗിനിയിൽ പാഞ്ഞത് 500 കിലോമീറ്റർ [NEWS] 'കരൾ മാത്രമല്ല, മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം'; സഹോദരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ [NEWS]
നിതീഷ് കുമാർ വിട്ട മഹാസഖ്യത്തിന്‍റെ പിന്തുണയിൽ ഇത്തവണ അങ്കത്തിന് നേതൃത്വം നൽകിയിറങ്ങിയത് തേജസ്വി യാദവാണ്. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിൽ വന്നേക്കുമെന്ന് തന്നെയാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും നൽകുന്ന സൂചനകളും.വോട്ടെണ്ണലിൽ മഹാസഖ്യം വിജയിച്ചാൽ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആർജെഡിയുടെ 31കാരനായ നേതാവ് തേജസ്വി യാദവ് അധികാരത്തിലേറും.
advertisement
നിലവിലെ കണക്ക് പ്രകാരം അസം ഗണപരിഷത്ത് നേതാവ് പ്രഫുല്ല കുമാർ മൊഹന്തോയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. 1985ൽ 33-ാം വയസിലാണ് പ്രഫുല്ല കുമാർ മുഖ്യമന്ത്രിയായത്. ഈ റെക്കോർഡ് തിരുത്താനുള്ള അവസരമാണ് തേജസ്വി യാദവിന് കൈവരുന്നത്. അത് യാഥാർഥ്യമാകുമോയെന്ന് അറിയാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2020 5:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Result 2020 | അങ്കത്തട്ടിൽ ബീഹാർ; സംസ്ഥാനം ആര് ഭരിക്കുമെന്ന് ഇന്നറിയാം