TRENDING:

'സിഎഎ മുസ്ലീങ്ങളെ ബാധിക്കില്ല, പ്രതിഷേധം തെറ്റിദ്ധാരണമൂലം'; നിയമത്തെ സ്വാഗതം ചെയ്ത് ഓള്‍ ഇന്ത്യ മുസ്ലീം ജമാഅത്ത്

Last Updated:

'രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഈ നിയമത്തെക്കുറിച്ച്‌ വലിയ തെറ്റിദ്ധാരണയുണ്ട്. ഈ നിയമവും മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ല. ഒരു മുസ്ലീമിന്റെ പേര് പോലും ഇതുമൂലം ഇല്ലാതാകില്ല'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൗരത്വ നിയമ ഭേദഗതി (സിഎഎ) രാജ്യത്തെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും നിയമത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഓള്‍ ഇന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദീന്‍ റസ്‌വി ബറേല്‍വി. ‘‘കേന്ദ്രസര്‍ക്കാര്‍ സിഎഎ നടപ്പാക്കി. ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ മുസ്‍‌‌ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ നിയമത്തെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ട്. ഈ നിയമവും മുസ്‌ലിംകളുമായി യാതൊരു ബന്ധവുമില്ല", അദ്ദേഹം പറഞ്ഞു.
advertisement

'പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ അക്രമം നേരിടുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ മുന്‍കാലങ്ങളില്‍ നിയമം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഈ നിയമത്തെക്കുറിച്ച്‌ വലിയ തെറ്റിദ്ധാരണയുണ്ട്. ഈ നിയമവും മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ല. ഒരു മുസ്ലീമിന്റെ പേര് പോലും ഇതുമൂലം ഇല്ലാതാകില്ല. മുന്‍വര്‍ഷങ്ങളില്‍ വലിയ പ്രതിഷേധം ഉണ്ടായത് തെറ്റിദ്ധാരണ മൂലമാണ്. ചില ആളുകള്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ്. ഇന്ത്യയിലെ ഓരോ മുസ്ലിമും ഈ നിയമത്തെ സ്വാഗതം ചെയ്യണം', ഷഹാബുദീന്‍ റസ്‌വി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'സിഎഎ മുസ്ലീങ്ങളെ ബാധിക്കില്ല, പ്രതിഷേധം തെറ്റിദ്ധാരണമൂലം'; നിയമത്തെ സ്വാഗതം ചെയ്ത് ഓള്‍ ഇന്ത്യ മുസ്ലീം ജമാഅത്ത്
Open in App
Home
Video
Impact Shorts
Web Stories