സ്ത്രീകളുടെയും തൊഴിലാളികളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും അവകാശങ്ങൾക്കുവേണ്ടി ഉറച്ചുനിന്ന അദ്ദേഹത്തിന്റെ പാരമ്പര്യം ഇന്ത്യയുടെ ഭരണഘടനാപരവും സാമൂഹികവുമായ ഘടനയെ രൂപപ്പെടുത്തുന്നതിൽ ഇന്നും തുടരുന്നു. ഈ വർഷം അദ്ദേഹത്തിന്റെ 135- ജന്മവാർഷികമാണ് ആഘോഷിക്കുന്നത്. രാജ്യമെമ്പാടും, പ്രത്യേകിച്ച് തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഈ ദിനം വിപുലമായി ആചരിക്കുന്നു.
അംബേദ്കർ ജയന്തി പ്രമാണിച്ച് ഏപ്രിൽ 14 ദേശീയ അവധി ദിവസമായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടറിൽ മിക്ക സംസ്ഥാനങ്ങളിലും ഈ ദിവസം ബാങ്ക് അവധി ദിവസമായും രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
ത്രിപുര, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ബീഹാർ, ഗോവ, ജാർഖണ്ഡ്, സിക്കിം, തമിഴ്നാട്, ഗുജറാത്ത്, ചണ്ഡീഗഢ്, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തെലങ്കാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, അസം എന്നിവിടങ്ങളിൽ ബാങ്കുകൾ ഈ ദിനം അടഞ്ഞുകിടക്കും. എന്നാൽ ഇന്റർനെറ്റ് ബാങ്കിംഗ്, എസ്എംഎസ് ബാങ്കിംഗ്, വാട്ട്‌സ്ആപ്പ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകും.
മധ്യപ്രദേശ്, നാഗാലാൻഡ്, ന്യൂഡൽഹി, ഛത്തീസ്ഗഢ്, മേഘാലയ, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ ചില പ്രദേശങ്ങളിൽ ബാങ്ക് പ്രവർത്തിക്കും.
അംബേദ്കർ ജയന്തി പ്രമാണിച്ച് ഏപ്രിൽ 14 ന് ഇന്ത്യൻ ഓഹരി വിപണികളായ എൻഎസ്‌ഇ, ബിഎസ്‌ഇ എന്നിവ അടഞ്ഞു കിടക്കും.മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചും (എംസിഎക്സ്) ഏപ്രിൽ 14ന് രാവിലെ അടച്ചിരിക്കും. എന്നിരുന്നാലും, വൈകുന്നേരം 5 മണി മുതൽ രാത്രി 11:30 വരെ വ്യാപാരം പതിവുപോലെ പുനരാരംഭിക്കും.
സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 14ന് അവധിയായിരിക്കും. ആശുപത്രികൾ, റേഷൻ കടകൾ, ജനറൽ സ്റ്റോറുകൾ തുടങ്ങിയ അവശ്യ സേവനങ്ങൾ പതിവുപോലെ പ്രവർത്തിക്കും. ചില ആശുപത്രികളിലെ ഔട്ട്പേഷ്യന്റ് വകുപ്പുകൾ (OPD) അവധിയായിരിക്കും.