കേന്ദ്ര നിയമ മന്ത്രി അർജുൻ മേഘ്‌വാളിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതേൻ ചന്ദ്രയെ സമിതി സെക്രട്ടറിയായും നിയോഗിച്ചു. പൊതുതെരഞ്ഞെടുപ്പും, എല്ലാ അസംബ്ലികളിലേക്കുള്ളതും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഒരേ സമയം നടത്തുന്നത് സമിതി പരിശോധിക്കും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; എന്താണ് ഇതിന്റെ അര്‍ത്ഥം? നേട്ടങ്ങളും കോട്ടങ്ങളും എന്തെല്ലാം?
advertisement
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സാധ്യതകള്‍ തെരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെന്റ് സമിതി നേരത്തെ പരിശോധിച്ചിരുന്നു.