ക്ഷേത്രത്തിന്‍റെ തലവൻ ആയിരുന്ന യോഗി ആദിത്യനാഥിന് ഒരു മുൻസിപ്പാലിറ്റിയെ ഭരിച്ചുള്ള പരിചയം പോലുമില്ലായിരുന്നു. "യോഗിജി മുഖ്യമന്ത്രിയാകുമെന്ന് ആരും സങ്കൽപിച്ച് പോലുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഒരു മുൻസിപ്പാലിറ്റി ഭരിച്ചുള്ള പരിചയം പോലുമില്ലായിരുന്നു. ഒരു മന്ത്രി പോലും ആയിട്ടില്ല. അദ്ദേഹം ഒരു സന്യാസി ആയിരുന്നു. അങ്ങനെയുള്ള അദ്ദേഹം യുപി പോലെയുള്ള ഒരു വലിയ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആയി" - അമിത് ഷാ പറഞ്ഞു.
advertisement
എന്നാൽ, ഉത്തർപ്രദേശിന്‍റെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് അനുഭവജ്ഞാനത്തിന്‍റെ കുറവ് തന്‍റെ നീതി നിറഞ്ഞ പ്രവർത്തനത്തിലൂടെ പരിഹരിച്ചെന്നും അമിത് ഷാ പറഞ്ഞു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി പദം നൽകുന്നതെന്ന് തന്നോട് കുറേപേർ ചോദിച്ചു. എന്നാൽ, താനും മോദിയും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ തന്നെ തീരുമാനിച്ചു. അദ്ദേഹത്തിന് ആത്മാർത്ഥമായി ജോലി ചെയ്യാൻ കഴിയുമെന്നും ഏത് സാഹചര്യത്തെയും നേരിടാൻ കഴിയുമെന്നും ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് യോഗിജിക്ക് മുഖ്യമന്ത്രി പദം നൽകാൻ തീരുമാനിച്ചു. ആ തീരുമാനം ശരിയായിരുന്നെന്ന് അദ്ദേഹം തന്‍റെ പ്രവർത്തനത്തിലൂടെ തെളിയിച്ചു." - അമിത് ഷാ പറഞ്ഞു.
ഉത്തർപ്രദേശിൽ 2017ൽ ബി ജെ പി നേടിയ ഉജ്ജ്വലവിജയത്തിനു ശേഷമായിരുന്നു യോഗി ആദിത്യനാഥ് മുഖ്യന്ത്രിയായത്.