'എന്‍റെ ഭൂരിപക്ഷം തെളിയിക്കാൻ കഴിയും', വിശ്വാസവോട്ടിന്‍റെ തലേന്ന് 100ശതമാനം ആത്മവിശ്വാസവുമായി യെദിയുരപ്പ

തിങ്കളാഴ്ട വിശ്വാസവോട്ട് തേടുന്ന ബി എസ് യെദിയുരപ്പ പൂർണ ആത്മവിശ്വാസത്തിലാണ്. തിങ്കളാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തനിക്ക് കഴിയുമെന്ന് ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യെദിയുരപ്പ പറഞ്ഞു.

news18
Updated: July 29, 2019, 6:58 AM IST
'എന്‍റെ ഭൂരിപക്ഷം തെളിയിക്കാൻ കഴിയും', വിശ്വാസവോട്ടിന്‍റെ തലേന്ന് 100ശതമാനം ആത്മവിശ്വാസവുമായി യെദിയുരപ്പ
ബി എസ് യെദിയുരപ്പ
  • News18
  • Last Updated: July 29, 2019, 6:58 AM IST
  • Share this:
ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദിയുരപ്പയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. അതേസമയം, തിങ്കളാഴ്ട വിശ്വാസവോട്ട് തേടുന്ന ബി എസ് യെദിയുരപ്പ പൂർണ ആത്മവിശ്വാസത്തിലാണ്. തിങ്കളാഴ്ച നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തനിക്ക് കഴിയുമെന്ന് ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യെദിയുരപ്പ പറഞ്ഞു.

കഴിഞ്ഞ ജെ ഡി എസ് - കോൺഗ്രസ് സർക്കാർ തയ്യാറാക്കിയ ധനബിൽ മാറ്റങ്ങൾ ഒന്നുമില്ലാതെ തിങ്കളാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുമെന്നും ബി എസ് യെദിയുരപ്പ പറഞ്ഞു. "ധനബിൽ അടിയന്തിരമായി പാസാക്കേണ്ടതാണ്. അല്ലാത്തപക്ഷം ശമ്പളം കൊടുക്കാൻ പോലും ഫണ്ട് പിൻവലിക്കാൻ സാധിക്കാതെ വരും. അതുകൊണ്ടു തന്നെ, തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പിനു ശേഷം ധനബിൽ എടുക്കും. അതിലെ, ഒരു കുത്തിലോ കോമയിലോ പോലും മാറ്റം വരുത്തില്ല. ജെ ഡി എസ് - കോൺഗ്രസ് സർക്കാർ തയ്യാറാക്കിയ ബിൽ മേശപ്പുറത്ത് വെയ്ക്കും" - യെദിയുരപ്പ പറഞ്ഞു.

യെദ്യൂരപ്പ സർക്കാരിന് ഗുണമോ ദോഷമോ? വിമത എംഎൽമാരെ അയോഗ്യരാക്കിയത് എങ്ങനെ പ്രതിഫലിക്കും?

വെള്ളിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി എസ് യെദിയുരപ്പ തിങ്കളാഴ്ച വിശ്വാസവോട്ട് തേടുമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, കർണാടകയിലെ വിമത എം എൽ എമാരെ മുഴുവൻ സ്പീക്കർ രമേഷ് കുമാർ അയോഗ്യരാക്കിയിരുന്നു. കോൺഗ്രസിലെ 11 പേരും ജെഡിഎസിലെ മൂന്നു പേരുമാണ് അയോഗ്യരായത്. ഇതോടെ കർണാടക നിയമസഭയിൽ അയോഗ്യരായ എംഎൽഎമാരുടെ എണ്ണം 17 ആയി

17 വിമത എംഎൽഎമാരും അയോഗ്യരായതോടെ വിശ്വാസവോട്ട് തേടുന്ന യെദിയുരപ്പ ആ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

First published: July 28, 2019, 4:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading