TRENDING:

അമിതാവ് ഘോഷിന് ജ്ഞാനപീഠം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതാവ് ഘോഷ് ഈ വര്‍ഷത്തെ ജ്ഞാനപീഠം പുരസ്കാരത്തിന് അര്‍ഹനായി. ജ്ഞാനപീഠം ട്രസ്റ്റാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വെങ്കല ശിൽപവും പ്രശസ്തിപത്രവും പതിനൊന്ന് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. ദി ഷാഡോ ലൈൻസ്, ദി ഗ്ലാസ്സ് പാലസ്സ്, ദി ഹങ്ഗ്രി ടൈഡ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ( നോവലുകൾ), ദി കൽകട്ട ക്രോമസോം (സയൻസ് ഫിക്ഷൻ), ഇൻ അൻ ആന്റീക്ക് ലാന്ഡ്, ഡാൻസിങ് ഇൻ കംബോഡിയ ആന്റ് അറ്റ് ലാർജ് ഇൻ ബർമ്മ, ദി ഇമാം ആന്റ് ദി ഇന്ത്യൻ (യാത്രാവിവരണങ്ങൾ, ഉപന്യാസങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ.
advertisement

ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഇന്ത്യൻ-ബംഗാളി സാഹിത്യകാരനാണ് 62കാരനായ അമിതാവ് ഘോഷ്. 2007ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു. ഇന്ത്യയിലെ കറുപ്പ് കൃഷിയിൽ നിന്നു തുടങ്ങി ചൈനയുടെ അധഃപതനത്തിന് കാരണമായ കറുപ്പു യുദ്ധം വരെയുള്ള ചരിത്ര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ എന്നീ ഈ മൂന്നു നോവലുകൾ ഐബിസ് ത്രയം എന്ന പേരിൽ അറിയപ്പെടുന്നു. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമാവകാശമുള്ള സാഹു ജെയ്ൻ കുടുംബം സ്ഥാപിച്ച ജ്ഞാനപീഠം ട്രസ്റ്റ് ആണ് ഈ പുരസ്കാരം നൽകിവരുന്നത് . 2017 ല്‍ ഹിന്ദി എഴുത്തുകാരിയായായ കൃഷ്ണ സോബ‌്തിയ്ക്കായിരുന്നു ജ്ഞാനപീഠം.

advertisement

'നന്ദിയുണ്ട്. ഇത് പ്രധാനപ്പെട്ട ദിവസമാണ്. ഈ പട്ടികയിൽ ഇടംപിടിക്കുമെന്ന് ഒരിക്കലും കരുതിയതല്ല. അതും ഞാൻ ഏറെ ബഹുമാനിക്കുന്ന ചില എഴുത്തുകാരോടൊപ്പം ഈ പട്ടികയിൽ'- അമിതാവ് ഘോഷ് ട്വിറ്ററിൽ കുറിച്ചു. സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് അദ്ദേഹം. സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക് എന്നീ പുസ്തകങ്ങൾ യഥാക്രമം 2008ലും 2012ലും ബുക്കർ പ്രസിന്റെ സാധ്യതാപട്ടികയിൽ ഇടംനേടിയിരുന്നു. രണ്ട് വർഷം മുൻപ് ടാറ്റ ലിറ്ററേച്ചർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
അമിതാവ് ഘോഷിന് ജ്ഞാനപീഠം