മുംബൈ പൊലീസിന് എന്ത് ദുൽഖർ സൽമാൻ?
Last Updated:
മുംബൈ: ഓടുന്ന വാഹനത്തിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈൽ ഉപയോഗിച്ച ദുൽഖറിനെ ഉപദേശിക്കാനെത്തിയ മുംബൈ പൊലീസിന് അമളി പറ്റി. പുതിയ സിനിമയുടെ ഷൂട്ടിനിടെ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെയാണ് മുംബൈ പൊലീസ് ഇടപെട്ടത്. എന്നാൽ കാര്യമറിയാതെയുളള മുംബൈ പൊലീസിന്റെ പോസ്റ്റ് ഇപ്പോൾ ട്രോളന്മാർ ആയുധമായിരിക്കുകയാണ്.
ദുൽഖർ സൽമാൻ ഡ്രൈവിങ് സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന വീഡിയോയിൽ ഒപ്പമുണ്ടായിരുന്ന ബോളിവുഡ് നടി സോനം കപൂർ, 'ഇത് വളരെ വിചിത്രമായി തോന്നുന്നു' എന്ന് പറയുന്നുണ്ട്. ഇതിനെ ഏറ്റുപിടിച്ചാണ് മുംബൈ പൊലീസിന്റെ ട്വീറ്റ്. 'നിങ്ങളോട് ഞങ്ങൾ യോജിക്കുന്നു സോനംകപൂർ. ഡ്രൈവിങിനിടയിൽ സാഹസികത പരിശീലിക്കുന്നതും മറ്റുളളവരുടെ ജീവിതം കൂടി അപകടത്തിലാക്കുന്നതും അങ്ങനെയാണ്. തിരശീലയിലായാലും ഇത് ഞങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല' എന്നായിരുന്നു മുംബൈ പൊലീസിന്റെ ട്വീറ്റ്.
— dulquer salmaan (@dulQuer) December 14, 2018
advertisement
സോനം കപൂറിനെ ടാഗ് ചെയ്തിരുന്നുവെങ്കിലും ദുൽഖർ സൽമാനെ അവർ ടാഗ് ചെയ്തിരുന്നില്ല. പക്ഷെ ഈ ട്വീറ്റിന് മറുപടിയുമായി സോനം രംഗത്തെത്തിയതോടെയാണ് മുംബൈ പൊലീസിന് അമളി ബോധ്യമായത്. 'ഞങ്ങൾ ഡ്രൈവ് ചെയ്യുകയായിരുന്നില്ല. ഞങ്ങളൊരു ട്രക്കിന് മുകളിലായിരുന്നു. നിങ്ങൾ ഇത്രയും ശ്രദ്ധാലുവായിരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാധാരണക്കാരുടെ ജീവിതത്തിലും നിങ്ങൾ ഇതേ ആത്മാർത്ഥത കാണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കരുതലിന് നന്ദി'- എന്നാണ് ദുൽഖറിനെ കൂടി ടാഗ് ചെയ്തുളള പോസ്റ്റിൽ സോനം കപൂർ കുറിച്ചിരിക്കുന്നത്.
advertisement
സോനം കപൂറിന്റെ മറുപടി കേട്ട മുംബൈ പൊലീസ് വെറുതെയിരുന്നില്ല. തങ്ങളുടെ കരുതൽ ആത്മാർത്ഥമാണെന്ന് വ്യക്തമാക്കി അവർ വീണ്ടും രംഗത്ത് വന്നു. 'ഞങ്ങളെ സംബന്ധിച്ച് എല്ലാ മുംബൈക്കാരും സ്പെഷലാണ്. എല്ലാവരുടെയും കാര്യത്തിൽ ഞങ്ങൾക്ക് ഒരേ കരുതലാണ് ഉളളത്. നിങ്ങളുടെ സുരക്ഷയിൽ പാളിച്ചകളില്ലായിരുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്'- അവർ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുൽഖർ സൽമാൻ വേഷമിടുന്ന 'ദി സോയ ഫാക്ടർ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് രംഗമായിരുന്നു വൈറലായത്. സോനം കപൂറാണ് ചിത്രത്തിലെ ദുൽഖറിന്റെ നായിക.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2018 5:30 PM IST