TRENDING:

വ്യോമസേനാ വിമാനാപകടം: 3 മലയാളികളടക്കം വിമാനത്തിലുണ്ടായിരുന്ന 13പേരും മരിച്ചതായി സ്ഥിരീകരണം

Last Updated:

കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപറൽ എൻ കെ ഷരിൻ, കൊല്ലം അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി : അരുണാചൽ പ്രദേശിൽ തകർന്നു വീണ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളും മരിച്ചതായി സ്ഥിരീകരണം. തകർന്നു വീണ സ്ഥലത്തു നടന്ന പരിശോധനയിലാണ് എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചത്. മൂന്ന് മലയാളികൾ അടക്കം 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
advertisement

Also Read-വിവാദ കൽക്കരി ഖനി; അദാനി ഗ്രൂപ്പിന് അനുമതി നൽകി ഓസ്ട്രേലിയൻ ഭരണകൂടം

അസമിലെ ജോഹട്ടിൽ നിന്ന് അരുണാചലിലെ മേചുകയിലേക്ക് പുറപ്പെട്ട  An32 വിമാനം ജൂണ്‍ മൂന്നിനാണ് കാണാതാകുന്നത്. പുറപ്പെട്ട സ്ഥലത്ത് നിന്ന് 16 കിലോമീറ്റർ അകലെയായി കഴിഞ്ഞ ദിവസം വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.ഇവിടെ നടന്ന രക്ഷാദൗത്യത്തിന് ഒടുവിലാണ് വിമാനത്തിലുണ്ടായിരുന്നു പതിമൂന്ന് പേരും മരിച്ചതായി സ്ഥിരീകരിച്ചത്.വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന വിവരം വ്യോമസേന തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്.

advertisement

advertisement

വിമാന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വ്യോമ പോരാളികളെ ആദരിക്കുന്നുവെന്നും അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കോർപറൽ എൻ കെ ഷരിൻ, കൊല്ലം അഞ്ചൽ സ്വദേശി സർജന്റ് അനൂപ് കുമാർ, തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി സ്‌ക്വാഡ്രൻ ലീഡർ വിനോദ് എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
വ്യോമസേനാ വിമാനാപകടം: 3 മലയാളികളടക്കം വിമാനത്തിലുണ്ടായിരുന്ന 13പേരും മരിച്ചതായി സ്ഥിരീകരണം