രോഗവ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികളിൽ സഹായ വാഗ്ദാനവുമായെത്തിയിരിക്കുകയാണ് വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്ര. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടിയന്തിരമായി താത്ക്കാലിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ ഒരുക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ വെന്റിലേറ്ററുകളും ആവശ്യത്തിന് ലഭ്യമാകണമെന്ന് ഉറപ്പു വരുത്തണം. ഈ സാഹചര്യത്തിൽ തങ്ങളെക്കൊണ്ട് പറ്റുന്ന സഹായം ഉറപ്പു നൽകുകയാണെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
'വിദഗ്ധരുടെ അഭിപ്രായപ്രകാരം ഇന്ത്യ രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. രോഗബാധിതരുടെ എണ്ണത്തിൽ വന്‍വർധനവ് തന്നെയുണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യമേഖലയെ സാരമായി തന്നെ ബാധിക്കും. അതുകൊണ്ട് തന്നെ താത്ക്കാലികമായി ധാരാളം ആശുപത്രികൾ വേണ്ടിവരുന്ന അവസ്ഥയാണ്. വെന്റിലേറ്ററുകളുടെ ഇവിടെ ദുർലഭമാണ്. അപ്രതീക്ഷിതമായ ഈ ഭീഷണിയെ നേരിടാൻ മഹീന്ദ്ര ഗ്രൂപ്പും കൈകോർക്കുകയാണ്. ഞങ്ങളുടെ നിർമ്മാണ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആവശ്യത്തിന് വെന്റിലേറ്ററുകള്‍ നിർമ്മിച്ചു നൽകും.. അതുപോലെ തന്നെ മഹീന്ദ്ര ഹോളിഡേയ്സ് റിസോർട്ടുകൾ താത്കാലിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളാക്കാനും തയ്യാറാണ്' എന്നായിരുന്നു അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
advertisement
ഇതിന് പുറമെ പെട്ടെന്നുണ്ടായ പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന ചെറുകിട ബിസിനസുകാരെയും സ്വയം തൊഴിലെടുക്കുന്നവരെയും സഹായിക്കാൻ ഒരു ഫണ്ട് രൂപീകരിക്കുമെന്നും മഹീന്ദ്ര ഗ്രൂപ്പ് സിഇഒ അറിയിച്ചിട്ടുണ്ട്.
You may also like:'What is Lockdown? 12 സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ; അറിയേണ്ടതെല്ലാം [NEWS]COVID 19 | ജർമ്മൻ ചാൻസലർ ആംഗെല മെർക്കൽ സെൽഫ് ക്വാറന്റൈനിൽ [PHOTO]COVID 19| കേരളം പൂര്‍ണ്ണമായി അടച്ചിടുന്നതിനെ കുറിച്ച് ആലോചിക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത് [NEWS]