കഴിഞ്ഞ 15 വര്‍ഷമായി വിവിധ കാര്യങ്ങളുമായി ബന്ധപ്പെട്ട് ലാല്‍ബാഗ്ച രാജ കമ്മിറ്റിയുമായി അനന്ത് അംബാനി സഹകരിച്ച് വരുന്നുണ്ട്. ഗണേശോത്സവത്തോട് അനുബന്ധിച്ച് മുമ്പ് ലാല്‍ബാഗ്ച രാജയുടെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഗിര്‍ഗാവ് ചൗപാട്ടി ബീച്ചിലെ വിഗ്രഹ നിമജ്ജനത്തില്‍ അദ്ദേഹം എല്ലാ വർഷവും പങ്കെടുക്കാറുണ്ട്. റിലയന്‍സ് ഫൗണ്ടേഷനിലൂടെ അംബാനി കുടുംബം ലാല്‍ബാഗ്ച രാജ കമ്മിറ്റിയുടെ ചികിത്സാ സഹായ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കി വരുന്നു.
കോവിഡ് 19 വ്യാപനകാലത്ത് ലാല്‍ബാഗ്ച രാജ കമ്മിറ്റി സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ക്ഷാമം നേരിട്ടിരുന്നു. ഇത് തിരിച്ചറിഞ്ഞ അനന്ത് അംബാനി മുന്‍കൈയെടുത്ത് കമ്മിറ്റിക്ക് സാമ്പത്തികസഹായം നല്‍കി. അനന്ത് അംബാനിയും റിലയന്‍സ് ഫൗണ്ടേഷനും ചേര്‍ന്ന് 24 ഡയാലിസിസ് മെഷീനുകള്‍ സംഭാവന ചെയ്തു. ലാല്‍ബാഗ്ച രാജ കമ്മിറ്റിയുടെ എക്‌സ്‌ക്യുട്ടിവ് അഡ്വൈസറായും അനന്ത് അംബാനിയെ നിയമിച്ചിട്ടുണ്ട്.
advertisement
മുംബൈയില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന ഗണേശ് മണ്ഡല്‍ ആണ് ലാല്‍ബാഗ്ച രാജ. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ ഇവരെ ഇവിടെ മണിക്കൂറുകളോളം ദര്‍ശനത്തിനായി വരിനില്‍ക്കാറുണ്ട്.
മഹാരാഷ്ട്രയിലെ പ്രധാന ആഘോഷമാണ് ഗണേശോത്സവം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് സെപ്റ്റംബര്‍ ഏഴിനാണ് തുടക്കം കുറിക്കുന്നത്.