കിം കർദഷിയാൻ, ക്ലോ കർദഷിയാൻ, ജോൺ സീന എന്നിവർക്കൊപ്പം ബോക്സർ മൈക്ക് ടൈസൺ, ജീൻ-ക്ലോഡ് വാൻ ഡാംമെ തുടങ്ങിയ സെലിബ്രിറ്റികളും അതിഥികളുടെ പട്ടികയിലുണ്ട്. കോം ഡൗൺ ഹിറ്റ് മേക്കർ റമയെയും ക്ഷണിച്ചിട്ടുണ്ട്. നേരത്തെ നിക്ക് ജോനാസും മുംബൈയിൽ എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയും എത്തിയിട്ടുണ്ട്.
വിവാഹത്തിൽ പങ്കെടുക്കുന്ന ഹോളിവുഡ് താരങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ചുവടെ
കിം കർദഷിയാൻ, ഹോളിവുഡ് സെലിബ്രിറ്റി
ക്ലോ കർദാഷിയാൻ, ഹോളിവുഡ് സെലിബ്രിറ്റി
ജയ് ഷെട്ടി പോഡ്കാസ്റ്റർ, രചയിതാവ്, പരിശീലകൻ
advertisement
മൈക്ക് ടൈസൺ, അമേരിക്കൻ പ്രൊഫഷണൽ ബോക്സർ
ജോൺ സീന, പ്രൊഫഷണൽ റസ്ലർ, ഹോളിവുഡ് നടൻ
ജീൻ-ക്ലോഡ് വാൻ ഡാംമെ, ഹോളിവുഡ് നടൻ
കീനാൻ വാർസമേ (കാനാൻ) ഗായകൻ, ഗാനരചയിതാവ്, റാപ്പർ
ലൂയിസ് റോഡ്രിഗസ്, (ലൂയിസ് ഫോൺസി) ഗായകൻ
ഡിവൈൻ ഇകുബോർ (റമ) ഗായകൻ, റാപ്പർ
അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ചടങ്ങുകൾ ജൂലൈ 12 ന് വെള്ളിയാഴ്ച 'ശുഭ് വിവാഹ' ചടങ്ങോടെ ആരംഭിക്കും. പരമ്പരാഗത വേഷത്തിലാകും വരനും വധുവും പ്രത്യക്ഷപ്പെടുക. ജൂലൈ 13ന് ശുഭ് ആശിർവാദിന്റെ ദിനമായിരിക്കും, ഇന്ത്യൻ ശൈലിയിലെ ഔപചാരികമായ വസ്ത്രധാരണരീതിയാണ് അന്ന് പിന്തുടരുക. ജൂലൈ 14ന് മംഗൾ ഉത്സവം അഥവാ വിവാഹ സൽക്കാരം നടക്കും. ഇന്ത്യൻ ചിക് വസ്ത്രധാരണ ശൈലിയായിരിക്കും അന്ന്. ഈ ചടങ്ങുകളെല്ലാം ജിയോ വേൾഡ് സെന്ററിലാകും നടക്കുക.