നിയമസഭയിൽ ലഗഡ്പതി രാജ ഗോപാൽ സർവേയിൽ 90-110 സീറ്റുകൾ നേടിയ ടിഡിപി അധികാരം നിലനിർത്തുമെന്ന് പറയുന്നു. YSRCPക്ക് 65-79 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ ഇന്ത്യ ടുഡേ ആക്സിസ് പോൾ ഫലം അനുസരിച്ച് YSRCP അധികാരം നേടുമെന്നാണ് പറയുന്നത്. YSRCPക്ക് 130-135 സീറ്റുകളും ടിഡിപിക്ക് 37-40 സീറ്റുകളുമാണ് ലഭിക്കുകയെന്നും ഈ സർവേയിൽ പറയുന്നു.
advertisement
റിപ്പബ്ലിക്-സി വോട്ടർ സർവേയിൽ ടിഡിപിക്ക് 14ഉം YSRCPക്ക് 11 പ്രവചിക്കുന്നത് ചന്ദ്രബാബു നായിഡുവിന് ആശ്വാസം നൽകുന്നതാണ്. എന്നാൽ ടുഡേ ആക്സിസ് പോൾ പ്രവചനം അനുസരിച്ച് YSRCPക്ക് 18-20 സീറ്റുകൾ ലഭിക്കുമ്പോൾ ടിഡിപി 4-6 സീറ്റിൽ ഒതുങ്ങുമെന്നാണ് റിപ്പോർട്ട്. ചാണക്യ-ന്യൂസ് 24 സർവേയിൽ ടിഡിപിക്ക് 17ഉം YSRCPക്ക് എട്ടും സീറ്റുകളാണ് പ്രവചിക്കുന്നത്.
ആന്ധ്രയുടെ കാര്യത്തിൽ സർവേകൾ പല റിപ്പോർട്ടുകളാണ് നൽകുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഡിപി നേട്ടമുണ്ടാക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകർ പറയുന്നത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡിയുടെ YSRCP കൂടുതൽ സീറ്റുകൾ നേടുന്നത് ചന്ദ്രബാബുനായിഡുവിന് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് സൂചന. നിലവിൽ പ്രതിപക്ഷ ഐക്യത്തിന് മുൻകൈയെടുത്ത് വിവിധ കക്ഷിനേതാക്കളുമായി ചർച്ചകൾ നടത്തിവരുന്ന ചന്ദ്രബാബു നായിഡുവിന് ഫലം വരുമ്പോൾ പ്രതീക്ഷിച്ച സീറ്റുകളില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ പ്രാമുഖ്യം ലഭിക്കില്ല. അതേസമയം ജഗൻമോഹൻ റെഡ്ഡി കൂടുതൽ സീറ്റുകൾ നേടുന്ന സാഹചര്യമുണ്ടായാൽ ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് സാന്നിധ്യം ശക്തമാക്കാനുമാകും.
