• HOME
  • »
  • NEWS
  • »
  • india
  • »
  • Lok Sabha Election 2019, Exit Poll Results: ചാനലുകൾ എക്സിറ്റ് പോള്‍ നടത്തുന്നത് BJPക്ക് വേണ്ടി; പ്രവചനങ്ങളെ തള്ളി പ്രതിപക്ഷം

Lok Sabha Election 2019, Exit Poll Results: ചാനലുകൾ എക്സിറ്റ് പോള്‍ നടത്തുന്നത് BJPക്ക് വേണ്ടി; പ്രവചനങ്ങളെ തള്ളി പ്രതിപക്ഷം

Lok Sabha Elections Opinion Polls/Exit Poll Result 2019: രാജ്യത്ത് 280 മുതൽ 340 വരെ സീറ്റുകളുമായി എൻഡിഎ അധികാരത്തിൽ തുടരുമെന്ന് എക്‌സിറ്റ് പോളുകൾ ഒരേ സ്വരത്തിൽ പ്രവചിച്ചിരുന്നു.

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വൻ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോളുകളെ തള്ളി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. ബിജെപിക്ക് വേണ്ടി മാത്രമാണ് ചാനലുകൾ എക്സിറ്റ് പോളുകൾ നടത്തുന്നതെന്നാണ് കോൺഗ്രസ്  ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ താഴെത്തട്ടിലുള്ള ജനങ്ങളുടെ വികാരം വ്യക്തമായി മനസിലാക്കിയ കോൺഗ്രസ് പ്രവർത്തകർ റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ എക്സിറ്റ് പോൾ പൊള്ളത്തരമാണെന്ന് വ്യക്തമാകുന്നതായാണ് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി ട്വിറ്ററിൽ കുറിച്ചത്.

    Also Read-പിലാത്തറ റീപോളിങ്: സിപിഎമ്മുമായി വാക്കേറ്റമുണ്ടായ ഷാർലറ്റിന്‍റെ വീടിനുനേരെ ബോംബേറ്

    തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, കശ്മീർ മുൻ മുഖ്യന്ത്രി ഒമർ അബ്ദുള്ള തുടങ്ങിയവരും എക്സിറ്റ് പോളുകളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കാണാനില്ലെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് എക്സിറ്റ് പോളിനെതിരെ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത പ്രതികരിച്ചത്. കാണാതായ ഇവിഎമ്മുകൾ വിദഗ്ധമായി മാറ്റി സ്ഥാപിച്ച് തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടാനാണ് എക്സിറ്റ് പോളുകൾ ബിജെപിക്ക് വലിയ ഭൂരിപക്ഷം പ്രവചിക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം.

    Also Read-Lok Sabha Election 2019 News18-IPSOS Exit Poll: എന്‍.ഡി.എ 336 സീറ്റ് നേടും; യുപിഎ 82

    ടിവി നിർത്തി സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിലേക്ക് പോകേണ്ട സമയം എത്തിയെന്നാണ് നാഷണൽ കോൺഫറൻസ് നേതാവായ ഒമർ അബ്ദുള്ള പ്രതികരിച്ചത്. എക്സിറ്റ് പോളുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രവചനമാണ് പുറത്തു വന്നിരിക്കുന്നതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വിമർശനം.

    First published: