ഭാവിയിൽ ഇന്ത്യയിൽ പാകിസ്ഥാൻ നടത്തുന്ന ഏതൊരു ഭീകരാക്രമണവും ഒരു യുദ്ധമായി കണക്കാക്കപ്പെടും. ഭീകരതയ്‌ക്കെതിരെ ശക്തമായ സായുധ നയം സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ, ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് സൈനിക മറുപടി നൽകുന്നതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മെയ് 7 മുതൽ തുടർച്ചയായി മൂന്ന് രാത്രികളിൽ പാകിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇന്ത്യൻ സായുധ സേനയുടെ കനത്ത തിരിച്ചടി തുടരുന്ന സാഹചര്യത്തിൽ, ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സംഘർഷം ലഘൂകരിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തലത്തിലുള്ള കൂടിക്കാഴ്ച നടത്തണമെന്ന് പാകിസ്ഥാൻ ആഗ്രഹം പ്രകടിപ്പിച്ചതായി വൃത്തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
advertisement
