'കമല' എന്ന ദീക്ഷാനാമം സ്വീകരിച്ച ലോറീന്‍ ഞായറാഴ്ചയാണ് പ്രയാഗ് രാജിലെത്തിയത്. മഞ്ഞനിറത്തിലുള്ള സല്‍വാര്‍ ധരിച്ചെത്തിയ ലോറീന്‍ കഴുത്തിലും കൈയ്യിലും രുദ്രാക്ഷവും ധരിച്ചിട്ടുണ്ട്. ഊഷ്മളമായ വരവേല്‍പ്പാണ് ലോറീന് ലഭിച്ചത്.
പ്രയാഗ് രാജിലേക്ക് എത്തുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രവും ലോറീന്‍ സന്ദര്‍ശിച്ചിരുന്നു. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാഷനന്ദ് ഗിരി മഹാരാജിനൊപ്പമാണ് ലോറീന്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. ശ്രീകോവിലിന് പുറത്ത് നിന്നാണ് ലോറീന്‍ ദര്‍ശനം പൂര്‍ത്തിയാക്കിയത്.
'' ക്ഷേത്രത്തിലെ എല്ലാ ആചാരങ്ങളും പാലിച്ചാണ് അവര്‍ ദര്‍ശനം നടത്തിയത്. ആചാരപ്രകാരം ഹിന്ദുക്കളല്ലാത്തവര്‍ക്ക് കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗത്തില്‍ സ്പര്‍ശിക്കാനാകില്ല. അതുകൊണ്ടാണ് ലോറീന്‍ ശ്രീകോവിലിന് പുറത്ത് നിന്ന് ദര്‍ശനം നടത്തിയത്,'' സ്വാമി കൈലാഷനന്ദ് ഗിരി പറഞ്ഞു.
advertisement
തടസങ്ങളും വെല്ലുവിളികളുമില്ലാതെ മഹാകുംഭമേള നടക്കണമെന്ന് പ്രാര്‍ത്ഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു. '' ഞങ്ങള്‍ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മഹാകുംഭമേള യാതൊരു തടസങ്ങളുമില്ലാതെ നടക്കണമെന്ന് പ്രാര്‍ത്ഥിച്ചു. അമേരിക്കയില്‍ നിന്നുള്ള ശിഷ്യനായ മഹര്‍ഷി വ്യാസാനന്ദും ഞങ്ങളോടൊപ്പമുണ്ടായിരുന്നു,'' അദ്ദേഹം പറഞ്ഞു. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേള ഫെബ്രുവരി 26നാണ് അവസാനിക്കുന്നത്.