എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഇന്ത്യയും തുർക്കിയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധം തിരിച്ചറിയണമെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.ഇസ്ബാങ്ക് എന്നൊരു ബാങ്ക് ഉണ്ടെന്നും, മുൻകാല നിക്ഷേപകരിൽ ഹൈദരാബാദ്, റാംപൂർ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുണ്ടായിരുന്നുവെന്നും തുർക്കിയെ ഓർമ്മിപ്പിക്കണം.
1990 വരെ ലഡാക്ക് പ്രദേശത്ത് തുർക്കി ഭാഷ പഠിപ്പിച്ചിരുന്നു. അത്തരത്തിൽ ഇന്ത്യയുമായി തുർക്കിക്ക് നിരവധി ചരിത്രപരമായ ബന്ധങ്ങളുണ്ട്. ഇന്ത്യയിൽ പാകിസ്ഥാനേക്കാൾ കൂടുതൽ മുസ്ലീങ്ങളുണ്ട്. 1920 വരെ വടക്കൻ തുർക്കിയിൽ നിന്നുള്ള ആളുകൾ ലഡാക്കിൽ വന്ന് പിന്നീട് മുംബൈയിലേക്ക് പോയി അവിടെ നിന്നും ഹജ്ജ് തീർത്ഥാടനത്തിനായി പോകുമായിരുന്നു.
advertisement
ഇന്ത്യയിൽ 22 കോടി ആദരണീയരായ മുസ്ലീങ്ങൾ താമസിക്കുന്നുണ്ടെന്ന് തുർക്കിയെ നാം നിരന്തരം ഓർമ്മിപ്പിക്കണം. പാകിസ്ഥാൻ ഒരു മുസ്ലീം രാജ്യമാണെന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. പാകിസ്ഥാന് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലെന്നും അസദുദ്ദീൻ ഒവൈസി കൂട്ടിച്ചേർത്തു.
(Summary: Lok Sabha MP Asaduddin Owaisi has criticized Turkey's stance of blindly supporting Pakistan. He said that India has a larger Muslim population than Pakistan and Ankara should reconsider its stance. Asaduddin Owaisi said that the deep historical ties between India and Turkey should be recognized before taking any decisions.)