സെൽഫി എടുക്കാനായി ചരക്കു വണ്ടിയുടെ മുകളിൽ കയറിയ യുവാവിന്റെ ശരീരം മുകളിലുള്ള ഹൈ വോൾട്ടേജ് ലൈനിൽ തട്ടുകയായിരുന്നു. ഷോക്കേറ്റ് ഉടൻ തന്നെ മരണം സംഭവിച്ചു.
You may also like:നദിക്കരയിൽ സെൽഫിയെടുക്കുന്നതിനിടെ അപകടം; ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു
രാംഗഢ് ജില്ലയിലെ ചിതാർപൂരിലുള്ള യുവാവാണ് സെക്കന്റുകൾ കൊണ്ട് കത്തിക്കരിഞ്ഞ് മരിച്ചത്. സുഹൃത്തിനൊപ്പം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് സെൽഫിയെടുക്കാനായി നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറുകയായിരുന്നു.
advertisement
സെൽഫിയെടുക്കുന്നതിനിടയിൽ മുകളിലുള്ള ലൈൻ ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണം. യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
അതേസമയം, ഭുവനേശ്വറിലും സെൽഫിയെടുക്കുന്നതിനിടയിൽ അപകടത്തിൽപെട്ട് യുവതി മരിച്ചു. ഒഡീൽ രാജ്ഗംഗ്പുർ കുംഭർപഡ സ്വദേശി അനുപമ പ്രജാപതിയാണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ഒഡീഷയിലെ പ്രമുഖ പിക്നിക് സ്പോട്ടായ സുന്ദർഗഡിലെ കനാകുണ്ടിലെത്തിയ യുവതി നദിക്കരയിൽ നിന്നും സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.