TRENDING:

അയോധ്യ രാമക്ഷേത്ര ആക്രമണ ഗൂഢാലോചനക്കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു

Last Updated:

അയോധ്യയിലെ രാമക്ഷേത്രത്തിൽ ഗ്രനേഡ് ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ പ്രതിയെ ഹരിയാനയിലെ ഫരീദാബാദ് ജയിലിൽ സഹതടവുകാരൻ കുത്തിക്കൊന്നു

advertisement
അയോധ്യ രാമക്ഷേത്രത്തിന് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് കഴിഞ്ഞ വർഷം അറസ്റ്റിലായി ഹരിയാനയിലെ ഫരീദാബാദ് ജയിലിൽ കഴിഞ്ഞിരുന്ന യുവാവ് കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി സഹതടവുകാരന്റെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

അയോധ്യ മിൽക്കിപ്പൂർ സ്വദേശിയായ അബ്ദുൾ റഹ്മാനാണ് കൊല്ലപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജമ്മു കശ്മീരിൽ നിന്ന് നീംക ജയിലിലേക്ക് മാറ്റിയ അരുൺ ചൗധരി എന്ന തടവുകാരനാണ് റഹ്മാനെ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ച രാത്രി വൈകിയാണ് കൊലപാതകം നടന്നതെങ്കിലും തിങ്കളാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്.

ജയിൽ അധികൃതരും പോലീസും സ്ഥലത്തെത്തി റഹ്മാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പാലി ഗ്രാമത്തിന് സമീപം രണ്ട് ഹാൻഡ് ഗ്രനേഡുകളുമായി 2025 മാർച്ച് 2നാണ് 19 കാരനായ റഹ്മാനെ ഗുജറാത്ത് ഭീകരവിരുദ്ധ സേന, ഫരീദാബാദ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർ ചേർന്ന് പിടികൂടിയത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ സ്ഫോടനം നടത്താൻ ഇയാൾ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. അന്വേഷണത്തിനിടെ, അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അബു സുഫിയാൻ എന്ന ഭീകരനുമായി റഹ്മാൻ സമ്പർക്കം പുലർത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

advertisement

എന്നാൽ റഹ്മാന്റെ കുടുംബം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. മകൻ നിരപരാധിയാണെന്നും സുഹൃത്തുക്കൾ അവനെ ചതിച്ചതാണെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. "ഇതെല്ലാം കള്ളമാണ്. അവൻ ഒരു ബാറ്ററി റിക്ഷ ഓടിക്കുന്നവനാണ്. പോലീസുകാർ ഒന്നും പറയാതെ അവനെ കൊണ്ടുപോവുകയായിരുന്നു. എന്റെ മകനെ തിരികെ നൽകണം. അവന് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു, ശസ്ത്രക്രിയ കഴിഞ്ഞതേയുള്ളൂ," അവർ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Abdul Rahman, a 19-year-old accused of plotting a grenade attack on the Ram Temple in Ayodhya, was killed by a fellow inmate, Arun Chaudhary, inside Haryana's Faridabad jail on Sunday night. Rahman was arrested in March 2025 for alleged links with Al-Qaeda. While police claimed he was a terror suspect, his family maintained his innocence, stating he was a rickshaw driver with chronic health issues. Authorities have launched an investigation into the security lapse within the prison.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യ രാമക്ഷേത്ര ആക്രമണ ഗൂഢാലോചനക്കേസിലെ പ്രതി ജയിലിൽ കൊല്ലപ്പെട്ടു
Advertisement
Open in App
Home
Video
Impact Shorts
Web Stories