TRENDING:

Ayodhya Verdict | അയോധ്യ വിധി: പുനഃപരിശോധനാ ഹര്‍ജി വന്നാല്‍ പരിഗണിക്കുന്നത് പുതിയ ബെഞ്ച്

Last Updated:

പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന സൂചനയുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: അയോധ്യ തർക്ക ഭൂമി സംബന്ധിച്ച കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ആരെങ്കിലും പുനഃപരിശോധനാ ഹർജി നൽകിയാൽ അത് പുതിയ ബെഞ്ച് പരിഗണിക്കും.  വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതായതിനാൽ വിയോജിപ്പുള്ളവർക്ക് പുനഃപരിശോധനനാ ഹർജിയും അതു പരാജയപ്പെട്ടാൽ പിഴവു തിരുത്തൽ ഹർജിയും ഫയൽ ചെയ്യുകയെന്നതാണ് നിയമപരമായ പോംവഴി.  ‌
advertisement

പുനഃപരിശോധനാ ഹർജി കേസിൽ അന്തിമ തീർപ്പ് കൽപ്പിച്ച  ബെഞ്ച് പരിഗണിക്കുന്നതാണ് കീഴ്വഴക്കം. എന്നാൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് ഈ മാസം 17-ന് വിരമിക്കും. ഈ സാഹചര്യത്തിൽ പുനഃപരിശോധനാ ഹർജി കോടതിക്കു മുന്നിലെത്തിയാൽ ഗഗോയ്ക്ക് പകരം ഈ ബെഞ്ചിൽ മാറ്റാരെയെങ്കിലും ഉൾപ്പെടുത്തേണ്ടി വരും.

പുനഃപരിശോധനാ ഹര്‍ജി സാധാരണയായി ജഡ്ജിമാര്‍ തങ്ങളുടെ ചേംബറിലാണ് പരിഗണിക്കുന്നത്. എന്നാൽ  തുറന്ന കോടതിയില്‍ കേൾക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടാല്‍ ചിലപ്പോൾ അംഗീകരിക്കാറുണ്ട്.

നിലവിൽ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന സൂചനയുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.

advertisement

Also Read തർക്ക ഭൂമി ഹിന്ദുക്കൾക്ക്; മുസ്ലിംകൾക്ക് പകരം ഭൂമി; ചരിത്ര വിധിയിലെ 10 കാര്യങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Ayodhya Verdict | അയോധ്യ വിധി: പുനഃപരിശോധനാ ഹര്‍ജി വന്നാല്‍ പരിഗണിക്കുന്നത് പുതിയ ബെഞ്ച്