ബ്രോഡ്‌കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (BARC) TRP കമ്മിറ്റി റിപ്പോർട്ടും ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയും (TRAI) ചേർന്ന് 2020 ഏപ്രിൽ 28ന് പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയാണ് പുതിയ സാങ്കേതിക സമിതിയെയും ബോർഡിനെയും നിശ്ചയിക്കുന്നത്. ഈ പുതിയ മാറ്റങ്ങളോടെ വാർത്താ ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ സ്ഥിരം സ്റ്റിയറിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ബാർക്ക് റേറ്റിങ് സംബന്ധിച്ച സ്വകാര്യമായി സൂക്ഷിക്കേണ്ട വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ ആവശ്യമായ നടപടികൾ ശക്തമാക്കും.
advertisement
കഴിഞ്ഞ 3 മാസത്തെ TRP ഉടൻ
കഴിഞ്ഞ മൂന്നു മാസത്തെ വാർത്താ ചാനലുകളുടെ റേറ്റിങ് ഉടൻ പ്രസിദ്ധീകരിക്കാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ബാർക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ രീതി അനുസരിച്ച്, നാലാഴ്ചത്തെ ശരാശരി റേറ്റിങ് കണക്കിലെടുത്താകും പുതിയത് പ്രസിദ്ധീകരിക്കുക.
Also Read- Explained | എന്താണ് TRP? ചാനലുകളുടെ റേറ്റിംഗ് മാനദണ്ഡം പ്രവർത്തിക്കുന്നത് എങ്ങനെ?
പ്രസാർ ഭാരതിയുടെ അധ്യക്ഷതയിൽ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും മന്ത്രാലയം രൂപീകരിച്ചിട്ടുണ്ട്. TRP സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള റിട്ടേൺ പാത്ത് ഡാറ്റ (RPD) നിയന്ത്രിക്കുന്നത് പരിഗണിക്കുന്നതിനായി, TRAI, TRP കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. നാല് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും.
എന്താണ് TRP?
ടിആർപി എന്നാൽ ടെലിവിഷൻ റേറ്റിംഗ് പോയിന്റുകൾ. വാർത്താ ചാനലുകൾ ഉൾപ്പെടെ ടിവി ചാനലുകൾ എത്ര പേർ കാണുന്നു എന്ന് കണക്കാക്കുന്ന ഓട്ടോമേറ്റഡ് സർവേ സംവിധാനമാണിത്. BARC എന്ന ഏജൻസിയാണ് ഈ പ്രവർത്തനം നിർവ്വഹിക്കുന്നത്. രാജ്യത്തെ പല നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും സെറ്റ് ടോപ്പ് ബോക്‌സുള്ള തിരഞ്ഞെടുത്ത ഏതാനും വീടുകളിലാണ് ടിആർപി മീറ്ററുകൾ രഹസ്യമായി സ്ഥാപിക്കുന്നത്. ഈ മീറ്ററുകൾ ഉണ്ടെന്ന് പോലും ആ വീടുകൾക്കറിയില്ല. ആ വീടുകളിലുള്ളവർ ഏതൊക്കെ ചാനലുകളും ഏതൊക്കെ പരിപാടികളുമാണ് കാണുന്നതെന്ന് ബാർക്ക് രേഖപ്പെടുത്തും. ഇതിന്‍റെ അടസ്ഥാനത്തിലാണ് ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്നത്.
റേറ്റിംഗ് നിശ്ചലമായി
2020-ൽ മുംബൈയിൽ ടിആർപി ഗോൽമാൽ വിവാഹത്തോടെയാണ് വാർത്താ ചാനലുകളുടെ ബാർക്ക് റേറ്റിങ് മൂന്നു മാസത്തേക്ക് സർക്കാർ നിരോധിച്ചത്. അതേസമയം ഈ വിലക്ക് വിനോദ ഭാഷാ ചാനലുകൾക്ക് ബാധകമല്ലായിരുന്നു. ഒരു വാർത്താ ചാനലിന് പ്രത്യേക TRP റേറ്റിംഗ് വിവരങ്ങൾ ഇല്ല. മൂന്ന് മാസത്തിനുള്ളിൽ ടിആർപി സംവിധാനത്തിന്റെ അവലോകനം നടത്തുമെന്ന് ബാർക്ക് അറിയിച്ചു. വാർത്ത ഒഴികെ, വിനോദം, കായികം തുടങ്ങിയ മറ്റ് വിഭാഗങ്ങളിലുള്ള ചാനലുകളുടെ ടിആർപി കഴിഞ്ഞ നാളുകളിൽ മുടങ്ങാതെ ബാർക്ക് പ്രസിദ്ധീകരിക്കുന്നുണ്ട്.