TRENDING:

അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി; ബംഗാള്‍ പിടിക്കാന്‍ 'ദാദ' ഇറങ്ങുമോ ?

Last Updated:

മമത ബാനര്‍ജിയില്‍ നിന്ന് അധികാരം പിടിക്കാനുള്ള ശ്രമത്തില്‍ ബിജെപി സൗരവ് ഗാംഗുലിയെ മുന്നില്‍ നിര്‍ത്തിയേകുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഉണ്ടായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് (Union Home Minister Amit Shah) വിരുന്നൊരുക്കി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി (Saurav Ganguly). അമിത്ഷായുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയാണ് ഗാംഗുലിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. സന്ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരിടവേളയ്ക്ക് ശേഷം ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ വീണ്ടും വഴിതുറന്നിരിക്കുകയാണ്.
advertisement

കൊല്‍ക്കത്തക്കാരുടെ പ്രിയപ്പെട്ട 'ദാദ'യെ രാഷ്ട്രീയത്തില്‍ പുതിയൊരു ഇന്നിങ്സിന് ഇറക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. കേവലം ഒരു സൗഹൃദത്തിനപ്പുറം സൗരവ് ഗാംഗുലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊല്‍ക്കത്തയിലെ വീട്ടില്‍ അത്താഴവിരുന്നൊരുക്കിയതിന് പിന്നിലെ രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ വീഴ്ത്തി മമ്ത ബാനര്‍ജിയില്‍ നിന്ന് അധികാരം പിടിക്കാനുള്ള ശ്രമത്തില്‍ ബിജെപി സൗരവ് ഗാംഗുലിയെ മുന്നില്‍ നിര്‍ത്തിയേകുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഉണ്ടായിരുന്നു.

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട ബിജെപിയുടെ പുതിയ ലക്ഷ്യം 2024 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പാണ്. അതിനാല്‍ തന്നെ സൗരവ് ഗാംഗുലി അമിത് ഷാക്ക് വിരുന്നൊരുക്കിയത് ആകാംക്ഷയോടെയാണ് ബംഗാള്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന ബി.ജെ.പിക്ക് ബംഗാള്‍ ജനതയുടെ പ്രിയങ്കരനായ വ്യക്തിയെന്ന നിലയില്‍ സൗരവ് ഗാംഗുലിയെ ഒപ്പം കൂട്ടാനായാല്‍ നേട്ടമാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ. യുടെ ഉപാധ്യക്ഷന്‍ ആയതിനാല്‍ അദ്ദേഹത്തിന്‍റെ കുടുംബത്തോട് 2008 മുതല്‍ ഗാംഗുലി അടുപ്പം പുലര്‍ത്തുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ മുതിര്‍ന്ന സിപിഐ എം നേതാക്കളായും ,നിലവിലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഗാംഗുലിക്ക് നല്ല ബന്ധമാണുള്ളത്.

മലയാളം വാർത്തകൾ/ വാർത്ത/India/
അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി; ബംഗാള്‍ പിടിക്കാന്‍ 'ദാദ' ഇറങ്ങുമോ ?
Open in App
Home
Video
Impact Shorts
Web Stories