TRENDING:

'പൗരത്വ നിയമഭേദഗതിയെ എതിർക്കുന്ന മമതാ ബാനർജിയെ ബംഗാളിലെ ജനങ്ങൾ രാഷ്ട്രീയ അഭയാർഥിയാക്കും'; അമിത് ഷാ

Last Updated:

പശ്ചിമബംഗാളിൽ മോദിയുടെ ജനപ്രീതി വർധിക്കുന്നത് കണ്ടാണ് ആയുഷ് മാൻ ഭാരത് അടക്കമുള്ള കേന്ദ്ര പദ്ധതികൾ മമത സംസ്ഥാനത്ത് നടപ്പിലാക്കാതിരുന്നതെന്നും അമിത് ഷാ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി (CAA)യെ എതിർക്കുന്നതിന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വലിയ വില കൊടുക്കേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ജനങ്ങൾ മമതയെ ഒരു രാഷ്ട്രീയ അഭയാർഥിയാക്കുമെന്ന വിമർശനവും ഷാ ഉന്നയിച്ചിട്ടുണ്ട്. ബിജെപി ജനസംവാദ് റാലിയുടെ ഭാഗമായി പശ്ചിമ ബംഗാളിലെ പ്രവർത്തകരെ വീഡിയോ കോൺഫറൻസിംഗ് വഴി അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ബിജെപി നേതാവിന്‍റെ വിമർശനങ്ങൾ.
advertisement

'പ്രീണന രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാനുള്ള ഒരു സുപ്രധാന ചുവടുപടിയായിരുന്നു പൗരത്വ നിയമ ഭേദഗതി.. അഭയാർഥികളോട് നൂറ്റാണ്ടുകളായി ചെയ്തു വരുന്ന തെറ്റായ നടപടികൾ അവസാനിപ്പിക്കാനുള്ള നീക്കം.. ബംഗാളിലെ ജനങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കണം".. അമിത് ഷാ പറഞ്ഞു. CAA നടപ്പിലാക്കിയപ്പോൾ മമത പ്രകോപിതയായതും പാർലമെന്‍റിലും തെരുവുകളിലും ഇതിനെ എതിർത്തതും താനിപ്പോഴും ഓർക്കുന്നുവെന്നും ഷാ യോഗത്തിൽ പറഞ്ഞു. 'അത്രയ്ക്ക് ദേഷ്യമുള്ള ഒരു വ്യക്തിയെ ഞാൻ മുമ്പ് കണ്ടിട്ടില്ല.. മത്വ, നമഷുദ്ര വിഭാഗത്തിൽപെട്ട ജനങ്ങൾക്ക് പൗരത്വം കിട്ടുമെന്ന് നിങ്ങൾ കരുതുന്നില്ലേ? അങ്ങനെയാണെങ്കിൽ എന്തിനാണ് ദേഷ്യം? ഷാ ചോദിച്ചു.

advertisement

TRENDING:അവൾക്ക് കൂട്ടായി ഇനി ഒരു പെണ്‍കുരുന്ന് ; ഭർത്താവിന്‍റെ വിയോഗമറിയാതെ ആതിര പ്രസവിച്ചു [NEWS]Chiranjeevi Sarja's Funeral| താരത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി ബന്ധുക്കളും സുഹൃത്തുക്കളും [PHOTO]Who is Edward Colston ? പ്രതിഷേധക്കാർ കടലിലെറിഞ്ഞ പ്രതിമ;പതിനായിരക്കണക്കിന് മനുഷ്യരെ അടിമകളാക്കിയ 'വ്യാപാരി' [NEWS]

advertisement

രൂക്ഷമായ ആരോപണങ്ങളാണ് ബംഗാൾ മുഖ്യമന്ത്രിക്കെതിരെ ഷാ ഉന്നയിച്ചത്. പശ്ചിമബംഗാളിൽ മോദിയുടെ ജനപ്രീതി വർധിക്കുന്നത് കണ്ടാണ് ആയുഷ് മാൻ ഭാരത് അടക്കമുള്ള കേന്ദ്ര പദ്ധതികൾ മമത സംസ്ഥാനത്ത് നടപ്പിലാക്കാതിരുന്നതെന്നായിരുന്നു വിമർശനം.

"ബംഗാളിലെ ജനങ്ങള്‍ക്ക് ആരോഗ്യസുരക്ഷ ആനുകൂല്യങ്ങൾ എത്താൻ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അവരോട് ചോദിക്കുകയാണ്.. ജനക്ഷേമം വിലയായി നൽകി നടത്തുന്ന ഇത്തരം രാഷ്ട്രീയത്തിന് ഒരു അതിരുണ്ട്.. കെജ്രിവാൾ ഉള്‍പ്പെടെയുള്ള നേതാക്കൾ പോലും അംഗീകരിച്ച പദ്ധതി നടപ്പാക്കാൻ മമത തയ്യാറകുന്നില്ല' ഷാ പറയുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച് സംസ്ഥാനത്ത് അധികാരത്തിലെത്തിയ ശേഷം പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ഉറപ്പു നൽകുന്നുവെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

advertisement

തൃണമൂൽ കോണ്‍ഗ്രസിനെക്കാൾ ഭേദം കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്ന് ബംഗാളിലെ ജനങ്ങൾ പറഞ്ഞു തുടങ്ങിയെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞതെന്നും ബിജെപി നേതാവ് പറഞ്ഞു.പശ്ചിമബംഗാളിൽ ബിജെപി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് വ്യക്തമാക്കിയ ഷാ, തന്‍റെ പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷങ്ങളും, അഴിമതിയും, പ്രീണന രാഷ്ട്രീയവും തൊഴിലില്ലായ്മയുമെല്ലാം ഇല്ലായ്മ ചെയ്യുമെന്ന വാഗ്ദാനവും നൽകി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
'പൗരത്വ നിയമഭേദഗതിയെ എതിർക്കുന്ന മമതാ ബാനർജിയെ ബംഗാളിലെ ജനങ്ങൾ രാഷ്ട്രീയ അഭയാർഥിയാക്കും'; അമിത് ഷാ
Open in App
Home
Video
Impact Shorts
Web Stories