ഇന്നലെ ദുബായില്‍ മരിച്ച നിതിന്‍ ചന്ദ്രന്‍റെ ഭാര്യ ആതിര പ്രസവിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ ആണ് ആതിര പെൺകുഞ്ഞിന് ജന്മം നൽകിയത്. നിതിൻ മരിച്ച കാര്യം ഇതുവരെ ആതിരയെ അറിയിച്ചിട്ടില്ല. നിതിന്‍റെ മരണം അറിഞ്ഞാല്‍ ആതിരയ്ക്കുണ്ടാകുന്ന ആഘാതം കണക്കിലെടുത്ത് പ്രസവം നേരത്തെയാക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രവാസികളായ ഗര്‍ഭിണികള്‍ക്ക് നാട്ടിലെത്താന്‍ നടത്തിയ നിയമപോരാട്ടമാണ് ആതിരയെയും നിതിന്‍ ചന്ദ്രനെയും ശ്രദ്ധേയരാക്കിയത്. വന്ദേഭാരത് മിഷന്‍റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര നാട്ടിലേക്കുവന്നു. എന്നാല്‍ നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ച സമയത്ത് ദുബൈയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു നിതിന്‍.
TRENDING:Lock Down Marriage | കേരളത്തിലും അല്ല തമിഴ്നാട്ടിലും അല്ല: അന്തർസംസ്ഥാന പാതയിലൊരു മിന്നുകെട്ട് [NEWS]Chiranjeevi Sarja's Funeral| താരത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി ബന്ധുക്കളും സുഹൃത്തുക്കളും [PHOTO]Who is Edward Colston ? പ്രതിഷേധക്കാർ കടലിലെറിഞ്ഞ പ്രതിമ;പതിനായിരക്കണക്കിന് മനുഷ്യരെ അടിമകളാക്കിയ 'വ്യാപാരി' [NEWS]
ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് നിതിന്‍ മരിച്ചത്. നിതിന്‍റെ മൃതദേഹം അടുത്ത ദിവസം നാട്ടിലെത്തിക്കും.
Related News: ദുബായിൽനിന്ന് പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങാൻ സുപ്രീംകോടതിയെ സമീപിച്ച ആതിരയുടെ ഭർത്താവ് മരിച്ചു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dubai, Expats Return, Kozhikode