നിർദ്ദേശങ്ങൾ പാലിക്കാത്തവർക്ക് ആദ്യം 5000 രൂപ പിഴയും പിന്നീട് ഓരോ തവണ ലംഘിക്കുമ്പോഴും 500 രൂപ വീതവും പിഴ ചുമത്താനാണ് തീരുമാനം. 1.3 കോടി ജനസംഖ്യയുള്ള ബംഗളൂരുവിൽ വെള്ളത്തിന്റെ ദൈനംദിന ആവശ്യങ്ങളിൽ പ്രതിദിനം 1,500 ദശലക്ഷം ലിറ്ററിന്റെ (Million liters per day)യുടെ വരെ കുറവ് രേഖപ്പെടുത്തി. ബംഗളൂരുവിന് പുറമെ തുമാകുരു, ഉത്തര കന്നഡ എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളും കുടിവെള്ള ക്ഷാമം നേരിടാൻ സാധ്യതയുള്ളതായി റവന്യു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
advertisement
സംസ്ഥാനത്തെ 236 താലൂക്കുകളെ ഇതിനോടകം വരൾച്ച ബാധിതമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 219 താലൂക്കുകൾ ഗുരുതരമായ പ്രതിസന്ധി നേരിടുന്നുണ്ട്. റെസിഡൻസ് അസോസിയേഷനുകളിൽ നിന്നും വെള്ളം ശേഖരിച്ച് ശുദ്ധീകരിക്കുന്നതുൾപ്പെടെയുള്ള മാർഗ്ഗങ്ങൾ സർക്കാർ തേടുന്നുണ്ട്. ടാങ്കറുകളുടെ പ്രവർത്തന ചെലവിൽ ഉണ്ടായ വർധനയെത്തുടർന്ന് 200 ഓളം സ്വകാര്യ ടാങ്കറുകളെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നാല് മാസത്തേക്ക് ഏറ്റെടുത്തിട്ടുണ്ട്. അനധികൃത ടാങ്കറുകളുടെ പ്രവർത്തനം തടയാൻ സംസ്ഥാനത്ത് കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.