TRENDING:

അടിസ്ഥാനകാര്യങ്ങൾക്കപ്പുറം: വിപുലമായ ടോയ്‌ലറ്റ് ശുചിത്വ രീതികളിലേക്ക് കുട്ടികളെ പരിചയപ്പെടുത്തുന്നു

Last Updated:

ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം ജനനേന്ദ്രിയവും, ഗുദവും ഉൾപ്പെടുന്ന ഭാഗങ്ങൾ വൃത്തിയാക്കാനും പരിപാലിക്കാനുമുള്ള രീതികളാണ് വിപുലമായ ടോയ്‌ലറ്റ് ശുചിത്വ രീതികൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുട്ടികൾ വളരുമ്പോൾ, അവർ കൂടുതൽ സ്വതന്ത്രരും അവരുടെ വ്യക്തിഗത ശുചിത്വത്തിന് ഉത്തരവാദികളുമായി മാറുന്നു. ടോയ്‌ലറ്റ് ശുചിത്വവുമായി ബന്ധപ്പെട്ടതുൾപ്പെടെ വിപുലമായ ശുചിത്വ രീതികളെക്കുറിച്ച് അവരെ പഠിപ്പിക്കുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. വിശ്രമമുറി ഉപയോഗിച്ചതിന് ശേഷം കൈകഴുകുന്നത് പോലുള്ള അടിസ്ഥാന ശീലങ്ങൾ നന്നായി സ്ഥാപിതമാണെങ്കിലും, വിപുലമായ രീതികൾ അവതരിപ്പിക്കുന്നത് വ്യക്തിഗത ശുചിത്വത്തിന് കൂടുതൽ സമഗ്രമായ സമീപനത്തിലേക്ക് നയിക്കുന്നു.
advertisement

ഇവിടെയാണ് മാതാപിതാക്കളും സ്വന്തം ടോയ്‌ലെറ്റ് ശീലങ്ങളിൽ ശ്രദ്ധ വയ്ക്കേണ്ടത്. നമ്മളിൽ പലരും വ്യത്യസ്തമായ സംസ്കാരങ്ങളിലാണ് വളർന്നത്,അതുകൊണ്ട് തന്നെ പല രീതികളും വ്യത്യസ്തമാണ്. മാത്രമല്ല കാര്യങ്ങൾ ഒരേ രീതിയിലൂടെ ചെയ്തുകൊണ്ട് വളർന്നതിനാൽ  അത് മുന്നോട്ടുള്ള 'മികച്ച' വഴിയായി മാറുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ നമുക്ക് സ്വച്ഛ് ഭാരത് മിഷൻ വേണ്ടി വരില്ലായിരുന്നു.

വിപുലമായ ടോയ്‌ലറ്റ് ശുചിത്വ രീതികൾ എന്തൊക്കെയാണ്?

ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷം ജനനേന്ദ്രിയവും, ഗുദവും ഉൾപ്പെടുന്ന ഭാഗങ്ങൾ വൃത്തിയാക്കാനും പരിപാലിക്കാനുമുള്ള രീതികളാണ് വിപുലമായ ടോയ്‌ലറ്റ് ശുചിത്വ രീതികൾ. അവയിൽ ഇനിപറയുന്നവ ഉൾപ്പെടുന്നു:

advertisement

ബിഡെറ്റുകൾ ഉപയോഗിക്കുന്നത്: സ്വകാര്യ ഭാഗങ്ങൾ കഴുകാൻ വെള്ളം തളിക്കുന്ന ഉപകരണങ്ങളാണ് ബിഡെറ്റുകൾ. അവ ടോയ്‌ലറ്റ് സീറ്റിൽ ഘടിപ്പിക്കപ്പെട്ടേക്കാം, അല്ലെങ്കിൽ ഒറ്റപ്പെട്ട രീതിയിലും ഘടിപ്പിച്ചിരിക്കാം. ടോയ്‌ലറ്റ് പേപ്പറിനേക്കാൾ സമഗ്രവും സൗമ്യവുമായ വൃത്തിയാക്കൽ, പ്രകോപനം, ചൊറിച്ചിൽ, ദുർഗന്ധം എന്നിവയിൽ കുറവ്, മൂത്രനാളിയിലെ അണുബാധ, ഹെമറോയ്ഡുകൾ, ഗുദഭാഗത്ത് വിള്ളലുകൾ എന്നിവ ഒഴിവാക്കുക എന്നിങ്ങനെ ബിഡെറ്റുകൾക്ക് പല പ്രയോജനങ്ങളുണ്ട്

പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളുടെ ഉപയോഗം:  പരമ്പരാഗത ടോയ്‌ലറ്റ് പേപ്പറിന് പകരമായി മുള, പരുത്തി, അല്ലെങ്കിൽ ചണം പോലെയുള്ള പ്രകൃതിദത്തമോ പുനരുപയോഗം ചെയ്യാവുന്നതോ ആയ വസ്തുക്കളിൽ നിന്ന് നിർമ്മിച്ച പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ. അവ ജൈവ വിഘടനം സംഭവിക്കുന്നവയും, അഴുകുന്നവയും, ഹാനികരമായ രാസവസ്തുക്കളോ ചായങ്ങളോ അടങ്ങിയിട്ടില്ലാത്തവയും ആയിരിക്കും. വനനശീകരണം, ജല ഉപഭോഗം, ടോയ്‌ലറ്റ് പേപ്പർ ഉത്പാദനം മൂലമുണ്ടാകുന്ന ഹരിതഗൃഹ വാതക ഉദ്‌വമനം എന്നിവ കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ സഹായിക്കും.ഇവ സാധാരണ ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മൃദുലവും ചർമ്മത്തിൽ കൂടുതൽ സൗമ്യവുമായിരിക്കും.

advertisement

ശരിയായ ആർത്തവ ശുചിത്വം: പാഡുകൾ, ടാംപണുകൾ, കപ്പുകൾ, അല്ലെങ്കിൽ ആർത്തവ കാലത്തെ അടിവസ്ത്രങ്ങൾ എന്നിവ പോലുള്ള ആർത്തവ രക്തസ്രാവം നിയന്ത്രിക്കുന്നതിന് സുരക്ഷിതവും ശുചിത്വവുമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന രീതിയാണ് ശരിയായ ആർത്തവ ശുചിത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉൽപ്പന്നങ്ങൾ പതിവായി മാറ്റുക, മൃദുവായ സോപ്പും വെള്ളവും ഉപയോഗിച്ച് രഹസ്യ ഭാഗങ്ങൾ കഴുകുക, ഉൽപ്പന്നങ്ങൾ ശരിയായി നിർമാർജനം ചെയ്യുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ശരിയായ ആർത്തവ ശുചിത്വം അണുബാധകൾ, തിണർപ്പ്, ദുർഗന്ധം, ചോർച്ച എന്നിവ തടയാൻ സഹായിക്കും. ആർത്തവ സമയത്ത് പെൺകുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസവും സുഖവും അനുഭവിക്കാൻ ഇത് സഹായകമാകും.

advertisement

വിപുലമായ ടോയ്‌ലറ്റ് ശുചിത്വ രീതികൾ എന്തുകൊണ്ട് പ്രധാനപ്പെട്ടവയായി മാറുന്നു?

വിപുലമായ ടോയ്‌ലറ്റ് ശുചിത്വ രീതികൾ പല കാരണങ്ങളാൽ ഏറ്റവും പ്രാധാന്യം ലഭിക്കേണ്ടവയായി തുടരുന്നു

കുട്ടികളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താനാകുന്നു: കുട്ടികളെ അവരുടെ രഹസ്യഭാഗങ്ങളിലെ വൃത്തിയും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നതിലൂടെ, അവരുടെ മൂത്രാശയത്തെയും പ്രത്യുത്പാദന വ്യവസ്ഥയെയും ബാധിക്കുന്ന അണുബാധകളും രോഗങ്ങളും തടയുന്നു. കൂടാതെ, മോശം ശുചിത്വം മൂലമുണ്ടാകുന്ന അസ്വസ്ഥത, പ്രകോപനം, നാണക്കേട് എന്നിവ ഒഴിവാക്കാൻ അവ കുട്ടികളെ സഹായിക്കുന്നു.

കുട്ടികളുടെ ആത്മാഭിമാനവും സ്വന്തം നിയന്ത്രണവും വളർത്തിയെടുക്കാ നാകുന്നു: കുട്ടികളിലെ ലജ്ജ ഒഴിവാക്കാനും അവരുടെ ശരീരത്തോടും അവരുടെ ലൈംഗികത അവസ്ഥകളോടും നല്ല മനോഭാവം വളർത്തിയെടുക്കാനും സഹായിക്കുന്നതിലൂടെ. കുട്ടികളെ അവരുടെ വ്യക്തിശുചിത്വത്തിൽ കൂടുതൽ നിയന്ത്രണവും ആത്മവിശ്വാസവും നേടാനും മുന്നോട്ടുള്ള ജീവിതത്തിലേക്ക് അവരെ സജ്ജമാക്കാനും കഴിയുന്നു.

advertisement

പാരിസ്ഥിതികമായ  അവബോധവും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കാനാകുന്നു: കുട്ടികളെ അവരുടെ തിരഞ്ഞെടുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠിക്കാനും അവരുടെ പാരിസ്ഥിതിക കാൽപ്പാടുകൾ കുറയ്ക്കാൻ കഴിയുന്ന കൂടുതൽ സുസ്ഥിരമായ ശീലങ്ങൾ സ്വീകരിക്കാനും സഹായിക്കുന്നും.

നിങ്ങളുടെ കുട്ടികൾക്ക് വിപുലമായ ടോയ്‌ലറ്റ് ശുചിത്വ രീതികൾ എങ്ങനെ പരിചയപ്പെടുത്താം?

നിങ്ങളുടെ കുട്ടികൾക്ക് വിപുലമായ ടോയ്‌ലറ്റ് ശുചിത്വ രീതികൾ പരിചയപ്പെടുത്തുന്നത് ആദ്യം വെല്ലുവിളിയായോ അരോചകമായോ തോന്നിയേക്കാം, പക്ഷേ, ഇത് എളുപ്പമാക്കുന്നതിനുള്ള ചില ടിപ്സ് ഇതാ:

നേരത്തെ ആരംഭിക്കാം: നിങ്ങളുടെ കുട്ടികൾക്ക് വിപുലമായ ടോയ്‌ലറ്റ് ശുചിത്വ സമ്പ്രദായങ്ങൾ പരിചയപ്പെടുത്താനുള്ള ഏറ്റവും നല്ല സമയം അവർ ചെറുതും അവരുടെ ശരീരത്തെക്കുറിച്ച് ജിജ്ഞാസയുള്ളവരുമായിരിക്കുമ്പോഴാണ്. ലളിതവും പ്രായത്തിനനുയോജ്യവുമായ ഭാഷ ഉപയോഗിച്ച് അവരുടെ ജനനേന്ദ്രിയ, ഗുദ ഭാഗങ്ങളുടെ  പ്രവർത്തനങ്ങളും ഭാഗങ്ങളും വിശദീകരിച്ചുകൊണ്ട് നിങ്ങൾക്ക് ആരംഭിക്കാം. ടോയ്‌ലറ്റ് എങ്ങനെ ശരിയായി ഉപയോഗിക്കാമെന്നും ടോയ്‌ലറ്റ് പേപ്പറോ നനഞ്ഞ വൈപ്പുകളോ ഉപയോഗിച്ച് സ്വയം എങ്ങനെ തുടയ്ക്കാമെന്നും അതിനുശേഷം എങ്ങനെ കൈ കഴുകാമെന്നും നിങ്ങൾക്ക് അവരെ കാണിച്ചു കൊൺടുക്കാം.

സുതാര്യവും സത്യസന്ധതയും പുലർത്തുക: നിങ്ങളുടെ കുട്ടികൾ വളരുമ്പോൾ, അവർക്ക് അവരുടെ രഹസ്യഭാഗങ്ങളുടെ ശുചിത്വത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങളോ ആശങ്കകളോ ഉന്നയിക്കാം. അവരെ ലജ്ജിപ്പിക്കാതെയും വിലയിരുത്താതെയും സത്യസന്ധമായും മാന്യമായും ഉത്തരം നൽകാൻ നിങ്ങൾ തയ്യാറായിരിക്കണം. അവരുടെ ശരീരത്തെക്കുറിച്ചോ അവരുടെ ശുചിത്വത്തെക്കുറിച്ചോ ലജ്ജയോ മടിയോ കൂടാതെ, അവർ അറിയാൻ ആഗ്രഹിക്കുന്ന എന്തും നിങ്ങളോട് ചോദിക്കാൻ സൗകര്യപ്രദമായി  തോന്നുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ പ്രവർത്തിക്കാം.

ഉദാഹരണത്തിലൂടെ നയിക്കുക: നിങ്ങളുടെ കുട്ടികളെ വിപുലമായ ടോയ്‌ലറ്റ് ശുചിത്വ സമ്പ്രദായങ്ങൾ പഠിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്ന് അവർക്ക് സ്വയം മാതൃകയാകുക എന്നതാണ്. സാധാരണ ടോയ്‌ലറ്റ് പേപ്പറുകളേക്കാൾ നിങ്ങൾ എന്തിനാണ് അവ തിരഞ്ഞെടുക്കുന്നതെന്ന് വിശദീകരിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം കുളിമുറിയിൽ ബിഡെറ്റുകളോ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളോ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് നിങ്ങൾക്ക് അവരെ കാണിക്കാനാകും. ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ അമ്മമാർക്ക് പങ്കുവെക്കാം, അവർ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും ആർത്തവത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും അവരെ കാണിക്കാം.

ഓപ്‌ഷനുകളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുക: നിങ്ങളുടെ കുട്ടികൾക്ക് വിപുലമായ ടോയ്‌ലറ്റ് ശുചിത്വ സമ്പ്രദായങ്ങൾ പരിചയപ്പെടുത്തുമ്പോൾ, അവർക്ക് ഓപ്ഷനുകൾ നൽകുകയും അവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുകയും ചെയ്യുക. ഉൽപ്പന്നങ്ങൾ സുരക്ഷിതമായും ഫലപ്രദമായും എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശം നൽകുക, ഉദാഹരണത്തിന്, ബിഡെറ്റിന്റെ ജല സമ്മർദ്ദം എങ്ങനെ ക്രമീകരിക്കാം, ഒരു ടാംപൺ അല്ലെങ്കിൽ ഒരു കപ്പ് എങ്ങനെ കടത്തിവയ്ക്കാം, അല്ലെങ്കിൽ വീണ്ടും ഉപയോഗിക്കാവുന്ന പാഡോ അടിവസ്ത്രമോ എങ്ങനെ കഴുകാം..

പിന്തുണയും ബഹുമാനവും ഉള്ളവരായിരിക്കുക: നിങ്ങളുടെ കുട്ടികൾക്ക് വിപുലമായ ടോയ്‌ലറ്റ് ശുചിത്വ സമ്പ്രദായങ്ങൾ പരിചയപ്പെടുത്തുന്നതിൽ ചില പരീക്ഷണങ്ങളും പിശകുകളും ഉൾപ്പെട്ടേക്കാം, കാരണം അവർക്ക് അവരുമായി ഇടപഴകാനോ അവർക്ക് ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്താനോ കുറച്ച് സമയം ആവശ്യമായി വന്നേക്കാം. അവരുടെ തിരഞ്ഞെടുപ്പുകളെയും മുൻഗണനകളെയും പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യുക, അവരുടെ സ്വകാര്യതയെയും അതിരുകളും മാനിക്കുക, ചോദ്യങ്ങൾക്കും ചർച്ചകൾക്കും ഇടമൊരുക്കുക, ഒപ്പം പലപ്പോഴും പ്രശംസിക്കുകയും ചെയ്യുക.

ടോയ്‌ലറ്റ് ശുചിത്വത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു

ടോയ്‌ലറ്റിനെക്കുറിച്ച് സംസാരിക്കുന്നത് മര്യാദകേടാണ് എന്ന ശാസനയോടെയാണ് നമ്മളിൽ ഭൂരിഭാഗവും വളർന്നത്. ടോയ്‌ലറ്റുകൾ, ടോയ്‌ലറ്റ് ആക്‌സസ്, ടോയ്‌ലറ്റ് ശുചിത്വം എന്നിവയെക്കുറിച്ച് സംസാരിക്കേണ്ടതിന്റെ ആവശ്യകത ഇപ്പോൾ നമ്മൾ  മനസ്സിലാക്കുന്നു, എന്നാൽ ഇത്തരത്തിൽ നിലനിൽക്കുന്ന ഒരു ചിന്താഗതിയെ എതിർക്കുന്നത് പ്രയാസമാണ് - അതിനെക്കുറിച്ച് സംസാരിക്കുന്നത് പലപ്പോഴും വിചിത്രമായി ആളുകൾക്ക് അനുഭവപ്പെടാം.

ആ അസ്വാസ്ഥ്യത്തെ ചെറുക്കാനുള്ള ഒരു മാർഗ്ഗം സ്വയം ബോധവൽക്കരിക്കുകയും വലിയ സാഹചര്യങ്ങളിലേക്ക് അവ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ്.. മിഷൻ സ്വച്ഛത ഔർ പാനി സംരംഭത്തിൽ ന്യൂസ് 18 മായി ഹാർപിക് കൈകോർക്കുന്നു, ഇത് 3 വർഷമായി, എല്ലാവരേയും ഉൾക്കൊള്ളുന്ന ശുചിത്വം, എല്ലാ ലിംഗഭേദങ്ങളിലുമുള്ള കഴിവുകൾ, ജാതികൾ, വർഗങ്ങൾ എന്നിവയിൽ നിന്നുള്ളവർക്ക് ശുചിത്വസമത്വം, വൃത്തിയുള്ള ടോയ്‌ലറ്റുകൾ എന്നിവ  ഒരു കൂട്ടുത്തരവാദിത്തമാണെന്ന ശക്തമായ വിശ്വാസം എന്നിവയ്‌ക്ക് വേണ്ടി പോരാടുന്നു.

സർക്കാർ, എൻ‌ജി‌ഒകൾ, ആക്ടിവിസ്റ്റുകൾ, ഡോക്ടർമാർ, ഉപയോക്തൃ ഗ്രൂപ്പുകൾ തുടങ്ങി നിരവധി പേർക്ക് ഒത്തുചേരാനും ഇന്ത്യയിലെ ടോയ്‌ലറ്റ് ലഭ്യത, ടോയ്‌ലറ്റ് ശുചിത്വം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങളെയും സൂക്ഷ്മ വശങ്ങളെയും കുറിച്ച് സംസാരിക്കാനും കഴിയുന്ന ഒരു വേദിയാണ് മിഷൻ സ്വച്ഛത ഔർ പാനി. ഈ സംഭാഷണങ്ങൾ നടത്തുന്നതിലൂടെയും അഭിപ്രായങ്ങൾ കൃത്യമായി പ്രകടിപ്പിക്കുന്നതിലൂടെയും ഹാർപിക്കും ന്യൂസ് 18 ഉം ലക്ഷ്യമിടുന്നത് കൂടുതൽ പ്രേക്ഷകരെ ബോധവൽക്കരിക്കുകയും അവരുമായി ഇടപഴകുകയും ചെയ്യുക എന്നതാണ്. മിഷൻ സ്വച്ഛത ഔർ പാനി, ടോയ്‌ലറ്റ് പ്രവേശനം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിക്കൊണ്ട് രക്ഷിതാക്കളെയും അധ്യാപകരെയും ശാക്തീകരിക്കുന്നതിനും സഹായിക്കുന്നു.

നമ്മൾ ഈ സംഭാഷണങ്ങൾ  എല്ലാവരുമായും നടത്തേണ്ടതുണ്ട്, അതായത് സ്വയമായും,നമ്മുടെ കുട്ടികളുമായും, നമ്മുടെ സ്വന്തം മാതാപിതാക്കളുമായും മുതിർന്നവരുമായും. ഇത്തരം സംഭാഷണങ്ങൾ കണ്ടെത്തലിലേക്ക് നയിക്കുന്നു, നമ്മുടെ മുൻവിധികളിലേക്കും തെറ്റിദ്ധാരണകളിലേക്കും വെളിച്ചം വീശുന്നു, സൂക്ഷ്മമായ ധാരണയിലേക്കും അറിവിലേക്കും സഹാനുഭൂതിയിലേക്കും നയിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നമുക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം, വൃത്തിയുള്ളതും ആരോഗ്യകരവുമായ ഭാരതം  സൃഷ്ടിക്കുന്നതിൽ നമ്മുടെ പങ്ക് വഹിക്കാം.

മലയാളം വാർത്തകൾ/ വാർത്ത/India/
അടിസ്ഥാനകാര്യങ്ങൾക്കപ്പുറം: വിപുലമായ ടോയ്‌ലറ്റ് ശുചിത്വ രീതികളിലേക്ക് കുട്ടികളെ പരിചയപ്പെടുത്തുന്നു
Open in App
Home
Video
Impact Shorts
Web Stories