TRENDING:

Bharat Bandh| വ്യാപാരികളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ഇല്ല

Last Updated:

രാവിലെ ആറു മുതൽ രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ് (സി എ ഐ ടി) ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഇന്ധനവില വര്‍ധന, ജി എസ് ടി, ഇ- വേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി. കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് സംഘടനകളും പങ്കെടുക്കില്ല. രാവിലെ ആറു മുതൽ രാത്രി എട്ട് മണിവരെ നടക്കുന്ന ബന്ദിന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ് (സി എ ഐ ടി) ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാല്‍പതിനായിരത്തോളം സംഘടനകളില്‍ നിന്നായി എട്ട് കോടി പേര്‍ സമരത്തിന്‍റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യമെമ്പാടും വിപണികള്‍ സ്തംഭിക്കും.
advertisement

Also Read- കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തുശേഖരം പിടികൂടി

ഗതാഗത മേഖലയിലെ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങാന്‍ സാധ്യത കുറവാണ്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങലും നടക്കില്ല. രാജ്യത്തെ 1500 സ്ഥലങ്ങളില്‍ വെള്ളിയാഴ്ച ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

Also Read- 'പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങൾ അതേപടി അനുകരിക്കുന്നതല്ല ഇന്ത്യൻ ഭരണഘടന': സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ

advertisement

അതേസമയം, ചില സംഘടനകള്‍ ഭാരത ബന്ദില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ ഐ എം ടി സി), ഭയ്ചര ഓള്‍ ഇന്ത്യ ട്രക്ക് ഓപറേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്നിവരാണ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ചരക്ക് സേവന നികുതി സ്ലാബുകള്‍ പുനരവലോകനം ചെയ്യണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. നികുതി സ്ലാബ് പരിഷ്‌കരണം. ഇലക്ട്രോണിക് ബില്ലിങ് രീതി ഒഴിവാക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇന്ധനവില വര്‍ധന ഇല്ലാതാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

advertisement

Also Read- മക്ഡൊണാൾഡ്സിൽ പോയി ചിക്കൻ പീസ് വാങ്ങി വീട്ടിലെത്തി; പെട്ടി തുറന്നപ്പോൾ ഞെട്ടി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary- Transporters, Traders to Stay Off Roads in Protest of Rising Fuel Prices, GST and E-Way Bill. The All India Transporters Welfare Association (AITWA), one of the foremost apex bodies of India’s Road Transport Sector, has extended support to Bharat Bandh called by The Confederation of All India Traders (CAIT) against Goods and Services Tax (GST) and hold road blockade, on the same day.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Bharat Bandh| വ്യാപാരികളുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തിൽ ഇല്ല
Open in App
Home
Video
Impact Shorts
Web Stories