'പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങൾ അതേപടി അനുകരിക്കുന്നതല്ല ഇന്ത്യൻ ഭരണഘടന': സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ

Last Updated:

ഹിന്ദുവിവാഹ നിയമത്തിന്റെ പിരിധിയിൽ സ്വവർഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജി കോടതി ഏപ്രിലിൽ വീണ്ടും പരിഗണിക്കും.

ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ. സ്വവർഗ വിവാഹത്തിന് കോടതികൾക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. സ്വവർഗ വിവാഹത്തിന് കോടതികൾക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്നും കേന്ദ്രസർക്കാർ
വ്യക്തമാക്കി. സ്വവർഗ വിവാഹത്തിന് നിയമ പരിരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി പരിഗണിക്കവേയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തിയത്.
സ്വവർഗ വിവാഹത്തിന് പരിമിതികളുണ്ട്. സ്വവർഗ വിവാഹം അനുചിതമാണ്. സ്വവർഗ വിവാഹത്തിന് പരിരക്ഷ നൽകുന്ന നിയമങ്ങളോ ചട്ടങ്ങളോ ഭരണഘടനയിലില്ല. പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങൾ അതേപടി അനുകരിക്കുന്നതല്ല ഇന്ത്യൻ ഭരണഘടന. സ്വവർഗ വിവാഹത്തിന് നിയമ പരിരക്ഷ നൽകാൻ കോടതികൾക്ക് സാധിക്കില്ലെന്നും നിയമ നിർമ്മാണ സഭയാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കി.
advertisement
സ്വവർഗ വിവാഹം നിയമപരമായ പ്രശ്നങ്ങൾക്ക് കാരണമാകും. സ്വവർഗ വിവാഹം മൗലിക അവകാശമായി ഹർജിക്കാർക്ക് അവകാശപ്പെടാനാവില്ല. ഒരേ ലിംഗത്തിൽ ഉള്ളവരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് നിലവിലുള്ള വ്യക്തി നിയമ വ്യവസ്ഥകൾ ലംഘിക്കുന്നതായും കേന്ദ്രം അറിയിച്ചു.
advertisement
നിയമ നിർമ്മാണത്തിന്റെ സാധുത പരിഗണിക്കുമ്പോൾ സാമൂഹിക ധാർമ്മികത പ്രധാനമാണ്. നമ്മുടെ രാജ്യത്ത് പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹ ബന്ധത്തിന് നിയമപരമായ അംഗീകാരമുണ്ട്. വിവാഹ സമയത്തെ ആചാരങ്ങൾ, സമ്പ്രദായങ്ങൾ, തുടങ്ങിയവ തീരുമാനിക്കാനുളള സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
ഹിന്ദുവിവാഹ നിയമത്തിന്റെ പിരിധിയിൽ സ്വവർഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. ഹർജി കോടതി ഏപ്രിലിൽ വീണ്ടും പരിഗണിക്കും.
മലയാളം വാർത്തകൾ/ വാർത്ത/India/
'പാശ്ചാത്യ രാജ്യങ്ങളിലെ നിയമങ്ങൾ അതേപടി അനുകരിക്കുന്നതല്ല ഇന്ത്യൻ ഭരണഘടന': സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ
Next Article
advertisement
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
അത്തരത്തിലെ ജൂറിയും കേന്ദ്ര സർക്കാരും മമ്മൂട്ടിയെ അർഹിക്കുന്നില്ല; അവിടെ അവാർഡ് 'ഫയലുകള്‍ക്ക്': പ്രകാശ് രാജ്
  • മമ്മൂട്ടി ഇപ്പോഴും ചെറുപ്പക്കാരോട് മത്സരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.

  • മമ്മൂട്ടിയുടെ സൂക്ഷ്മ പ്രകടനങ്ങൾ ഇന്നത്തെ യുവതലമുറ കണ്ടു മനസ്സിലാക്കേണ്ടതാണ്.

  • 128 സിനിമകളെ വിലയിരുത്തിയ പ്രകാശ് രാജ്, പത്ത് ശതമാനം സിനിമകൾ മാത്രമാണ് മികവ് പുലർത്തിയതെന്ന് പറഞ്ഞു.

View All
advertisement