ശനിയാഴ്ച രാവിലെ ജി 20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനും യുകെ പ്രധാനമന്ത്രി ഋഷി സുനകും ഉള്‍പ്പെടെയുള്ള ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ക്രിസ്റ്റലീന ജോര്‍ജിയേവ, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുടിഒ) ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ-ഇവേല എന്നിവര്‍ പ്രഗതി മൈതാനിയില്‍ പുതുതായി നിര്‍മ്മിച്ച വേദിയില്‍ ആദ്യം എത്തിയവരില്‍ ഉള്‍പ്പെടുന്നു.
advertisement
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ്, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി എന്നിവരെയും മോദി ഊഷ്മളമായി സ്വീകരിച്ചു.
സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. അടുത്ത ജി 20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, അര്‍ജന്റീനിയന്‍ പ്രസിഡന്റ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ലുലയുടെ ഭാര്യയും ബ്രസീലിയന്‍ പ്രഥമ വനിതയുമായ റോസ്ഗെല ഡ സില്‍വയും ഉണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജി 20 ഉച്ചകോടിയുടെ സ്വാഗത പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങള്‍ നോക്കാം:
*മൊറോക്കോയിലെ ഭൂകമ്പത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്, സാധ്യമായ എല്ലാ സഹായവും നല്‍കും. ഈ ദുഷ്‌കരമായ സമയത്തും ലോകം മുഴുവന്‍ മൊറോക്കോയ്ക്കൊപ്പം നില്‍ക്കുന്നു.
*ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നാം ഒരു പുതിയ ലോകക്രമത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. മനുഷ്യ കേന്ദ്രീകൃത സമീപനം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
*നമുക്ക് കോവിഡ്-19നെ പരാജയപ്പെടുത്താന്‍ കഴിയുമെങ്കില്‍, വിശ്വാസപരമായ ഏത് പ്രശ്നവും നമുക്ക് പരിഹരിക്കാം. ലോകരാജ്യങ്ങളുടെ വിശ്വാസം ഇല്ലായ്മ കൂടുതല്‍ വിശ്വസനീയമായ ബന്ധങ്ങളാക്കി മാറ്റുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.
* ഭാരതത്തിന്റെ ജി20 അധ്യക്ഷസ്ഥാനം, ഉൾപ്പെടുത്തലിന്റെ പ്രതീകമാണ്. നല്ല ഭാവിയ്ക്കായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം.
*നാമെല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമയമാണിത്. ഈ സമയങ്ങളില്‍, ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന മന്ത്രം നമുക്ക് വെളിച്ചം പകരും. വടക്കും തെക്കും തമ്മിലുള്ള വിഭജനം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരം, തീവ്രവാദം, സൈബര്‍ സുരക്ഷ, ആരോഗ്യം, ഊര്‍ജം, ജലസുരക്ഷ എന്നിവയില്‍, ഭാവി തലമുറകള്‍ക്കായി നമുക്ക് ശക്തമായ പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
*ഇന്ത്യ, ആഫ്രിക്കന്‍ യൂണിയനെ ജി20യിൽ സ്ഥിരാംഗമാകാന്‍ ക്ഷണിച്ചു. എല്ലാ അംഗങ്ങളും ഈ നിര്‍ദ്ദേശം അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.. നിങ്ങളുടെ എല്ലാവരുടെയും പിന്തുണയോടെ, ജി20ല്‍ ചേരാന്‍ ഞാന്‍ ആഫ്രിക്കന്‍ യൂണിയനെ ക്ഷണിക്കുന്നു.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉറുസുല വോണ്‍ ഡെര്‍ ലെയ്ന്‍, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് എന്നിവരും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തി.
ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂങ്, നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സയീദ് ഹുസൈന്‍ ഖലീല്‍ എല്‍-സിസി, ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് അസദ് താരിക് അല്‍ സെയ്ദ്, സ്പെയിനിന്റെ പ്രഥമ വൈസ് പ്രസിഡന്റ് നാദിയ കാല്‍വിനോ എന്നിവരെയും മോദി സ്വാഗതം ചെയ്തു.