ആദ്യം പോലീസ് നൽകിയ സൂചന അനുസരിച്ച് അവിടുത്തെ പ്രാദേശിക മുങ്ങൽ വിദഗ്ദ്ധർ കുട്ടികളുടെ വസ്ത്രങ്ങൾ ഒളിപ്പിച്ചു വെച്ചു. അതിനുശേഷം അവരോട് കുളത്തിൽ നിന്ന് കരയിലേക്ക് കയറാൻ ആവശ്യപ്പെട്ട പോലീസ് ആ കുട്ടികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിച്ച് വി ഐ പി എന്ന് പേരുള്ള പൊതു റോഡിലൂടെ നടത്തിക്കുകയായിരുന്നു.
ആളുകൾ മുഴുവൻ നോക്കി നിൽക്കെയാണ് വിചിത്രവും മനുഷ്യത്വ വിരുദ്ധമായ ഈ ശിക്ഷാനടപടി പോലീസ് സ്വീകരിച്ചത്. ഇതുകൂടാതെ കുട്ടികളോട് 25 തവണ സിറ്റ് അപ്പ് എടുക്കാനും പോലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ചയാണ് ഭോപ്പാൽ നഗരത്തിലെ പട്രോളിങ് സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പോലീസ് ജീവനക്കാരിൽ നിന്ന് ഞെട്ടിപ്പിക്കുന്ന ഈ പ്രവൃത്തി ഉണ്ടായത്.
advertisement
കുളത്തിലേക്ക് വരുന്ന സന്ദർശകരുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന മുങ്ങൽ വിദഗ്ദ്ധർ ആ കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പോലീസിന്റെ സമീപനത്തിനെതിരെ നിശിതമായ വിമർശനമാണ് സമൂഹത്തിന്റെ പല കോണുകളിൽ നിന്നും ഉയരുന്നത്. ഭോപ്പാൽ നഗരത്തിലെ പോലീസ് വകുപ്പിന്റെ പ്രവർത്തനത്തെ തന്നെ ചിലർ ചോദ്യം ചെയ്യുന്നു. അത്യന്തം മനുഷ്യത്വരഹിതമായ ഇടപെടൽ എന്നാണ് പലരും ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. ബാലാവകാശ കമ്മീഷനും പോലീസിന്റെ പ്രവൃത്തിയ്‌ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.
You may also like:കോട്ടയത്ത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വിവാഹം നടത്താമെന്ന് അറിയിച്ച ദിവസം മുങ്ങി പൂജാരി
പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്ന് വ്യാപക പ്രതിഷേധം ഉയർന്നതോടെ ഈ സംഭവത്തിൽ അന്വേഷണം നടത്താൻ ഒരു ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി ഇൻസ്പെക്റ്റർ ജനറൽ ഇർഷാദ് വാലി ഉടൻ തന്നെ വിഷയത്തിൽ ഇടപെടുകയും അടിയന്തിരമായി ആ കുട്ടികളെ പൊതുനിരത്തിലൂടെ നടത്തിച്ച പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിയാൻ നോർത്ത് എസ് പി വിജയ് ഖത്രിയ്ക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
അന്വേഷണം പൂർത്തിയാകുന്നത് വരെ ആ ആൺകുട്ടികളെ ശിക്ഷിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്റ്ററിനെ താൽക്കാലികമായി ഒരു സബ് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഈ സംഭവത്തിൽ ഉൾപ്പെട്ട രണ്ട് മുങ്ങൽ വിദഗ്ദ്ധരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായതിന് ശേഷം തെറ്റ് ചെയ്തവർ ആരായാലും അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ആർ എസ് മിശ്ര പറഞ്ഞു.