Also Read-Bihar Election Result 2020| ബിഹാറിൽ അക്കൗണ്ട് തുറന്നത് കഴിഞ്ഞ വർഷം; 5 സീറ്റ് നേടി ഒവൈസിയുടെ AIMIM
'ഭരണഘടന അനുസരിച്ചാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിൽ എല്ലായിടത്തും ഭാരതം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പകരമായി ഹിന്ദുസ്ഥാൻ എന്ന് ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലേ എന്നാണ് എനിക്കറിയേണ്ടത്. അതോ സത്യപ്രതിജ്ഞയിൽ ഭാരതം എന്ന വാക്ക് തന്നെ ഉപയോഗിക്കണോ. ഭരണഘടന എല്ലാത്തിനും മുകളിൽ ഉയർത്തിപ്പിടിക്കേണ്ട സാമാജികരാണ് നമ്മൾ' എന്നായിരുന്നു വാക്കുകൾ. സത്യപ്രതിജ്ഞ ചെയ്യാൻ എഴുന്നേറ്റപ്പോൾ അദ്ദേഹത്തിന്‍റെ ഈ ആവശ്യം സ്പീക്കർ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വിവാദങ്ങൾ ഉയർന്നത്.
advertisement
Also Read-ബീഹാർ നൽകിയ ആത്മവിശ്വാസം; അടുത്തലക്ഷ്യം ഉത്തർപ്രദേശും പശ്ചിമബംഗാളുമെന്ന് ഒവൈസി
'ഹിന്ദുസ്ഥാൻ'എന്നു പറയാൻ ബുദ്ധിമുട്ടുള്ളവർ പാകിസ്താനിലേക്ക് പോകൂയെന്നാണ് ബിജെപി നേതാവും മന്ത്രിയുമായ പ്രമോദ് കുമാർ പ്രതികരിച്ചത്. അതേസമയം ഹിന്ദുസ്ഥാൻ എന്ന വാക്ക് ഉപയോഗിക്കാൻ താൻ എതിർപ്പൊന്നും അറിയിച്ചിട്ടില്ലെന്നും ഭരണഘടനയിലെ ആമുഖം ചൂണ്ടിക്കാട്ടിയതാണെന്നുമായിരുന്നു അക്തറുൽ ഈമാൻ പ്രതികരിച്ചത്. ഏത് ഭാഷയിലും ഭരണഘടനയുടെ ആമുഖം എടുത്താൽ അതിൽ ഭാരതം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടാണ് അതേ വാക്ക് തന്നെ ഉപയോഗിക്കുമെന്ന് താൻ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.