Bihar Election Result 2020| ബിഹാറിൽ അക്കൗണ്ട് തുറന്നത് കഴിഞ്ഞ വർഷം; 5 സീറ്റ് നേടി ഒവൈസിയുടെ AIMIM

Last Updated:

മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുകയും അതുവഴി മഹാസഖ്യത്തിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുകയും ചെയ്ത ഒവൈസിയുടെ പാർട്ടി ബിജെപിയുടെ ബി ടീമെന്ന് കോൺഗ്രസ്.

പട്ന: അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദ് ഉൽ മുസ്ലീമിൻ (എഐഎംഐഎം) പാർട്ടിക്ക് ബിഹാറിൽ അഞ്ചുസീറ്റിൽ വിജയം. കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ‌ അക്കൗണ്ട് തുറന്ന പാർട്ടി ഇത്തവണ അമൗർ, കൊച്ചധമാൻ, ജോകിഹട്, ബൈസി, ബഹാദൂർഗഞ്ച് എന്നീ സീറ്റുകളിലാണ് ഒവൈസിയുടെ പാർട്ടി ജയിച്ചത്.
ബിഎസ്പി, മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുഷ്വാലിന്റെ ആർഎൽഎസ് പി, എന്നിവരെ ഉൾപ്പെടുത്തിയുള്ള മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. സീമാഞ്ചൽ മേഖലയിൽ 14 സീറ്റിലാണ് എഐഎംഐഎം മത്സരിച്ചത്. മുസ്ലിം വോട്ടർമാർ കൂടുതലുള്ള സീറ്റുകളാണ് ഇവ. സീമാഞ്ചല്‍ മേഖലയില്‍ പിടിച്ച മുസ്ലിം വോട്ടുകള്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കേണ്ടതായിരുന്നുവെന്നാണ് വിലിയിരുത്തുന്നത്. 14 സീറ്റുകളോളം ഈ മേഖലയില്‍ മഹാസഖ്യത്തിന് ഉണ്ടായിരുന്നു. ഇതില്‍ പലതും നഷ്ടമായി.
advertisement
മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുകയും അതുവഴി മഹാസഖ്യത്തിന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുകയും ചെയ്ത ഈ സഖ്യം ബിജെപിയുടെ ബി ടീം എന്ന് തെളിഞ്ഞിരിക്കുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത്. മഹാസഖ്യത്തെ പരാജയപ്പെടുത്താൻ ഒവൈസിയുടെ പാർട്ടിയെ ബിജെപി ഉപയോഗിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു.
Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ
2015ല്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എഐഎംഐഎം സീമാഞ്ചലിലെ ആറ് സീറ്റുകളില്‍ മത്സരിച്ചിരുന്നെങ്കിലും കാര്യമായ പ്രതിഫലനമൊന്നും ഉണ്ടാക്കാനായിരുന്നില്ല. ഒരു മണ്ഡലത്തിൽ രണ്ടാമതെത്തിയെങ്കിലും മറ്റ് അഞ്ച് സീറ്റുകളിലും കെട്ടിവെച്ച കാശ് നഷ്ടമായി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനായില്ല.
advertisement
കിഷൻഗഞ്ചിലെ കോൺഗ്രസ് എംഎൽഎയായിരുന്ന ജാവേദ് ആലം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നായിരുന്നു 2019ൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഇവിടെ എഐഎംഐഎമ്മിന്റെ ഖമാറുൽ ഹുദ 10,204 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്.
പൂര്‍ണിയ, കതിഹാര്‍, അരാരിയ കിഷന്‍ഗഞ്ച് ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം. മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖല പരമ്പരാഗതമായി ആര്‍ജെഡിക്കും കോണ്‍ഗ്രസിനും വേരോട്ടമുള്ളയിടമാണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Result 2020| ബിഹാറിൽ അക്കൗണ്ട് തുറന്നത് കഴിഞ്ഞ വർഷം; 5 സീറ്റ് നേടി ഒവൈസിയുടെ AIMIM
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement