‘ആണുങ്ങളാണ് ജനനനിരക്ക് കൂടാൻ കാരണം. വിദ്യാഭ്യാസം സിദ്ധിച്ച വനിതകൾക്ക് ഭർത്താവിനെ തടയേണ്ടതെങ്ങനെയെന്നറിയാം. അതുകൊണ്ടാണ് ഇപ്പോൾ ജനനനിരക്ക് കുറഞ്ഞുവരുന്നത്’എന്നായിരുന്നു ചൊവ്വാഴ്ച നിതീഷ് സഭയിൽ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ നിതീഷ് കുമാറിന്‍റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു. നിതീഷ് കുമാറിന് നാണമില്ലെന്നും ഏതറ്റം വരെ താഴാന്‍ മടിയില്ലെന്നും മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലിയിൽ മോദി കുറ്റപ്പെടുത്തി. സ്ത്രീകളെ അവഹേളിച്ച നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ നിയമസഭയിൽ പ്രതിഷേധിച്ചു.
പരാമർശം പിൻവലിക്കുന്നതായും തന്റെ വാക്കുകൾ ആരെയെങ്കിലും മുറിവേൽപിച്ചെങ്കിൽ മാപ്പു പറയുന്നതായും നിതീഷ് കുമാര്‍ സഭയിൽ പറഞ്ഞു. പരാമർശത്തിൽ ലജ്ജയുണ്ടെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
advertisement