Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ
38 ജില്ലകളിലെ 55 സെന്ററുകളിലെ 414 ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ നടപടികൾ പുരോഗമിക്കുന്നത്. ഓരോ വോട്ടിംഗ് മെഷിനും വിവിപാറ്റ് യൂണിറ്റും സാനിറ്റൈസ് ചെയ്ത ശേഷമാകും കൗണ്ടിംഗ് ടേബിളിൽ എത്തിക്കുക. സുതാര്യത ഉറപ്പ് വരുത്താൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാനാർഥിക്കും പാർട്ടി പ്രതിനിധിക്കും സിസിടിവി ദൃശ്യങ്ങൾ കാണാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വലിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കും.
advertisement
ലൈവ് ഫലം -
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുപ്പത്തിനാലായിരത്തോളം ബൂത്തുകൾ അധികം ക്രമീകരിച്ചിരുന്നു. ബിഹാറിലെ നിയമസഭാ ഫലത്തിനൊപ്പം 11 സംസ്ഥാനങ്ങളിലെ 56 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ബീഹാറിലെ തന്നെ വാൽമീകി നഗർ ലോക്‌സഭ സീറ്റിലെ ഫലവും ഇന്നറിയാം.
മധ്യപ്രദേശിലെ 28 നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പിൽ വോട്ടോണ്ണൽ പുരോഗമിക്കുന്നു. 18 ഇടത്ത് ബിജെപിയും എട്ടിടത്ത് കോൺഗ്രസും രണ്ടിടത്ത് ബിഎസ്പിയും ലീഡ് ചെയ്യുന്നുവെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. ഗുജറാത്തിൽ ഏഴിടത്ത് ബിജെപിയും കോൺഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നു. ഉത്തർപ്രദേശിൽ അഞ്ചിടത്ത് ബിജെപിയും ഒരിടത്ത് സമാജ് വാദി പാർട്ടിയും ലീഡ് ചെയ്യുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിലെ അഞ്ചു സീറ്റുകളിൽ രണ്ട് സീറ്റുകളിൽ വീതം ബിജെപിയും കോൺഗ്രസും മുന്നിൽ നിൽക്കുന്നു. ഛത്തീസ് ഗഡിലെ ഉപതെരഞ്ഞെടുപ്പ് നടന്ന ഏക സീറ്റിൽ കോൺഗ്രസ് മുന്നിൽ നിൽക്കുന്നു. കർണാടകത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും ബിജെപിക്കാണ് ലീഡ്.
ബിഹാർ തെരഞ്ഞെടുപ്പ്- ഇംഗ്ലീഷ് ലൈവ് അപ്ഡേറ്റ്സ് അറിയാം
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്- ഇംഗ്ലീഷ് ലൈവ് അപ്ഡേറ്റ്സ് അറിയാം