Bihar Election Results 2020| 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ
- Published by:Rajesh V
- news18-malayalam
Last Updated:
എട്ടുതവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നു.
കോവിഡ് വ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് നടന്ന ആദ്യ സംസ്ഥാനമാണ് ബിഹാർ. 1951ൽ ആരംഭിച്ചതാണ് ബിഹാറിന്റെ തെരഞ്ഞെടുപ്പ് ചരിത്രം. ഈ തെരഞ്ഞെടുപ്പിന് മുൻപുവരെ 16 തെരഞ്ഞെടുപ്പുകൾ നടന്നു. എട്ടുതവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നു. സ്ഥാനാർഥികൾ തങ്ങളുടെ ക്രിമിനൽ കേസ് വിവരങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കണമെന്ന നിബന്ധന നടപ്പാവുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. ബിഹാർ തെരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് ഒന്നു നോക്കാം.
1990 വരെ ബിഹാർ ഭരിച്ച 28 മുഖ്യമന്ത്രിമാരിൽ 21 പേരും കോൺഗ്രസുകാരാണ്. എട്ടുതവണയാണ് ബിഹാർ രാഷ്ട്രപതി ഭരണത്തിലേക്കും പോയത്. 1968- 69(242 ദിവസം, 1968-70 (225 ദിവസം), 1972 (70 ദിവസം, 1977 (55 ദിവസം), 1980 (112 ദിവസം), 1995 (7 ദിവസം), 1999 (26 ദിവസം, 2005 (262 ദിവസം എന്നിങ്ങനെയാണിത്.
advertisement
ബിഹാറിൽ ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്നത് നിതീഷ് കുമാറാണ്. 5154 ദിവസം. ശ്രീ കൃഷ്ണ സിൻഹ - 4918 ദിവസം, രാബറിദേവി- 2746 ദിവസം, ലാലു പ്രസാദ് യാദവ് (2687 ദിവസം), ജഗന്നാഥ് മിശ്ര (2006 ദിവസം) എന്നിവരാണ് രണ്ടു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.'
Also Read- 56 നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ലോക്സഭാ സീറ്റിലെയും ഫലം ഇന്നറിയാം; നിര്‍ണായകമായി മധ്യപ്രദേശ്
1951ൽ 330 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് കോൺഗ്രസ് 239 സീറ്റോടെ അധികാരത്തിൽ വന്നു. മുഖ്യമന്ത്രി- ശ്രീകൃഷ്ണ സിൻഹ
advertisement
1957- ആകെ സീറ്റുകൾ 318, കോൺഗ്രസ് - 210, മുഖ്യമന്ത്രി- ദീപ് നാരായൺസിങ്
1962- ആകെ സീറ്റുകൾ 264, കോൺഗ്രസ് - 185, മുഖ്യമന്ത്രി- ബിനോദാനന്ദ് ഝാ, കെബി സഹായ്
1967- ആകെ സീറ്റുകൾ 318, കോൺഗ്രസ് 128, മുഖ്യമന്ത്രി- മഹാമായ പ്രസാദ് സിൻഹ, സതീഷ് പ്രസാദ് സിങ്, ബി പി മണ്ഡൽ, ഭോല പാസ്വാൻ ശാസ്ത്രി
1969- ആകെ സീറ്റുകൾ 318, കോൺഗ്രസ് - 118, മുഖ്യമന്ത്രി- ഹരിഹർ സിങ്, ഭോല പാസ്വാൻ ശാസ്ത്രി, ദരോഗ പ്രസാദ് റായ്, കർപൂരി താക്കൂർ, ഭോല പാസ്വാൻ ശാസ്ത്രി
advertisement
1972- ആകെ സീറ്റുകൾ 318, കോൺഗ്രസ് 167, കമ്മ്യൂണിസ്റ്റ് പാർട്ടി- 35, സമാജ് വാദി പാർട്ടി 34, മുഖ്യമന്ത്രി- കേദാർ പാണ്ഡേ, അബ്ദുൽ ഗഫൂർ, ജഗന്നാഥ് മിശ്ര
1977- ആകെ സീറ്റുകൾ 318, ജനത പാർട്ടി- 214, കോൺഗ്രസ് 57, സിപിഐ- 21, സ്വതന്ത്രർ- 25, മുഖ്യമന്ത്രി- കർപൂരി താക്കൂർ, രാം സുന്ദർ ദാസ്,
1980- ആകെ സീറ്റുകൾ 324, കോൺഗ്രസ് 169, ജനതാ പാർട്ടി എസ്- 42, സിപിഐ- 23, മുഖ്യമന്ത്രി- ജഗന്നാഥ് മിശ്ര, ചന്ദ്രശേഖർ സിങ്
advertisement
1985 -ആകെ സീറ്റുകൾ 324, കോൺഗ്രസ് 196, ലോക്ദൾ 46, സ്വതന്ത്രർ 29, മുഖ്യമന്ത്രി- ബിന്ദേശ്വരി ദുബേ, ഭഗവത് ഝാ ആസാദ്, സത്യേന്ദ്ര് നാരായൺ സിൻഹ, ജഗന്നാഥ് മിശ്ര.
1990 - ആകെ സീറ്റുകള്‍, ജനതാദൾ- 122, കോൺഗ്രസ്-71സ ബിജെപി- 39, മുഖ്യമന്ത്രി- ലാലു പ്രസാദ് യാദവ്.
1995- ആകെ സീറ്റുകൾ 324, ജനതാദൾ- 167, ബിജെപി 41, കോൺഗ്രസ് 29, മുഖ്യമന്ത്രി- ലാലു പ്രസാദ് യാദവ്, രാബറി ദേവി
advertisement
2000- ആകെ സീറ്റുകൾ 243 (ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചശേഷം), ആർജെഡി 103, ബിജെപി 39, സമതപാർട്ടി 28, മുഖ്യമന്ത്രി നിതീഷ് കുമാർ, രാബറി ദേവി
2005- ആകെ സീറ്റുകൾ 243, ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല എൻഡിഎ 92, ജെഡിയു 55 - രാഷ്ട്രപതി ഭരണം
2005- ആകെ സീറ്റുകൾ 243, എൻഡിഎ 143, ആർജെഡി 54, കോൺഗ്രസ് 10, എൽജെപി 10, മുഖ്യമന്ത്രി- നിതീഷ് കുമാർ
2010- ആകെ സീറ്റുകൾ 243, എൻഡിഎ 206, ആർജെഡി 22, എൽജെപി 3, കോൺഗ്രസ് 4, മുഖ്യമന്ത്രി- നിതീഷ് കുമാർ, ജിതൻ റാം മഞ്ചി
advertisement
2015 ആകെ സീറ്റുകൾ 243, ജെഡിയു 126, യുപിഎ 107, മുഖ്യമന്ത്രി - നിതീഷ് കുമാർ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2020 7:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Results 2020| 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ