1990 വരെ ബിഹാർ ഭരിച്ച 28 മുഖ്യമന്ത്രിമാരിൽ 21 പേരും കോൺഗ്രസുകാരാണ്. എട്ടുതവണയാണ് ബിഹാർ രാഷ്ട്രപതി ഭരണത്തിലേക്കും പോയത്. 1968- 69(242 ദിവസം, 1968-70 (225 ദിവസം), 1972 (70 ദിവസം, 1977 (55 ദിവസം), 1980 (112 ദിവസം), 1995 (7 ദിവസം), 1999 (26 ദിവസം, 2005 (262 ദിവസം എന്നിങ്ങനെയാണിത്.
Also Read- അങ്കത്തട്ടിൽ ബീഹാർ; സംസ്ഥാനം ആര് ഭരിക്കുമെന്ന് ഇന്നറിയാം
advertisement
ബിഹാറിൽ ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്നത് നിതീഷ് കുമാറാണ്. 5154 ദിവസം. ശ്രീ കൃഷ്ണ സിൻഹ - 4918 ദിവസം, രാബറിദേവി- 2746 ദിവസം, ലാലു പ്രസാദ് യാദവ് (2687 ദിവസം), ജഗന്നാഥ് മിശ്ര (2006 ദിവസം) എന്നിവരാണ് രണ്ടു മുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.'
Also Read- 56 നിയമസഭാ മണ്ഡലങ്ങളിലെയും ഒരു ലോക്സഭാ സീറ്റിലെയും ഫലം ഇന്നറിയാം; നിര്‍ണായകമായി മധ്യപ്രദേശ്
1951ൽ 330 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് കോൺഗ്രസ് 239 സീറ്റോടെ അധികാരത്തിൽ വന്നു. മുഖ്യമന്ത്രി- ശ്രീകൃഷ്ണ സിൻഹ
1957- ആകെ സീറ്റുകൾ 318, കോൺഗ്രസ് - 210, മുഖ്യമന്ത്രി- ദീപ് നാരായൺസിങ്
1962- ആകെ സീറ്റുകൾ 264, കോൺഗ്രസ് - 185, മുഖ്യമന്ത്രി- ബിനോദാനന്ദ് ഝാ, കെബി സഹായ്
1967- ആകെ സീറ്റുകൾ 318, കോൺഗ്രസ് 128, മുഖ്യമന്ത്രി- മഹാമായ പ്രസാദ് സിൻഹ, സതീഷ് പ്രസാദ് സിങ്, ബി പി മണ്ഡൽ, ഭോല പാസ്വാൻ ശാസ്ത്രി
1969- ആകെ സീറ്റുകൾ 318, കോൺഗ്രസ് - 118, മുഖ്യമന്ത്രി- ഹരിഹർ സിങ്, ഭോല പാസ്വാൻ ശാസ്ത്രി, ദരോഗ പ്രസാദ് റായ്, കർപൂരി താക്കൂർ, ഭോല പാസ്വാൻ ശാസ്ത്രി
1972- ആകെ സീറ്റുകൾ 318, കോൺഗ്രസ് 167, കമ്മ്യൂണിസ്റ്റ് പാർട്ടി- 35, സമാജ് വാദി പാർട്ടി 34, മുഖ്യമന്ത്രി- കേദാർ പാണ്ഡേ, അബ്ദുൽ ഗഫൂർ, ജഗന്നാഥ് മിശ്ര
1977- ആകെ സീറ്റുകൾ 318, ജനത പാർട്ടി- 214, കോൺഗ്രസ് 57, സിപിഐ- 21, സ്വതന്ത്രർ- 25, മുഖ്യമന്ത്രി- കർപൂരി താക്കൂർ, രാം സുന്ദർ ദാസ്,
1980- ആകെ സീറ്റുകൾ 324, കോൺഗ്രസ് 169, ജനതാ പാർട്ടി എസ്- 42, സിപിഐ- 23, മുഖ്യമന്ത്രി- ജഗന്നാഥ് മിശ്ര, ചന്ദ്രശേഖർ സിങ്
1985 -ആകെ സീറ്റുകൾ 324, കോൺഗ്രസ് 196, ലോക്ദൾ 46, സ്വതന്ത്രർ 29, മുഖ്യമന്ത്രി- ബിന്ദേശ്വരി ദുബേ, ഭഗവത് ഝാ ആസാദ്, സത്യേന്ദ്ര് നാരായൺ സിൻഹ, ജഗന്നാഥ് മിശ്ര.
1990 - ആകെ സീറ്റുകള്‍, ജനതാദൾ- 122, കോൺഗ്രസ്-71സ ബിജെപി- 39, മുഖ്യമന്ത്രി- ലാലു പ്രസാദ് യാദവ്.
1995- ആകെ സീറ്റുകൾ 324, ജനതാദൾ- 167, ബിജെപി 41, കോൺഗ്രസ് 29, മുഖ്യമന്ത്രി- ലാലു പ്രസാദ് യാദവ്, രാബറി ദേവി
2000- ആകെ സീറ്റുകൾ 243 (ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചശേഷം), ആർജെഡി 103, ബിജെപി 39, സമതപാർട്ടി 28, മുഖ്യമന്ത്രി നിതീഷ് കുമാർ, രാബറി ദേവി
2005- ആകെ സീറ്റുകൾ 243, ആർക്കും ഭൂരിപക്ഷം ലഭിച്ചില്ല എൻഡിഎ 92, ജെഡിയു 55 - രാഷ്ട്രപതി ഭരണം
2005- ആകെ സീറ്റുകൾ 243, എൻഡിഎ 143, ആർജെഡി 54, കോൺഗ്രസ് 10, എൽജെപി 10, മുഖ്യമന്ത്രി- നിതീഷ് കുമാർ
2010- ആകെ സീറ്റുകൾ 243, എൻഡിഎ 206, ആർജെഡി 22, എൽജെപി 3, കോൺഗ്രസ് 4, മുഖ്യമന്ത്രി- നിതീഷ് കുമാർ, ജിതൻ റാം മഞ്ചി
2015 ആകെ സീറ്റുകൾ 243, ജെഡിയു 126, യുപിഎ 107, മുഖ്യമന്ത്രി - നിതീഷ് കുമാർ
ബിഹാർ തെരഞ്ഞെടുപ്പ്- ഇംഗ്ലീഷ് ലൈവ് അപ്ഡേറ്റ്സ് അറിയാം
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്- ഇംഗ്ലീഷ് ലൈവ് അപ്ഡേറ്റ്സ് അറിയാം