മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ 71 നിയോജകമണ്ഡലങ്ങളിൽ ഒക്ടോബർ 28 ന് വോട്ടെടുപ്പ് നടന്നു. അതിനുശേഷം രണ്ടാം ഘട്ടത്തിൽ 94 സീറ്റുകൾക്കും മൂന്നാം ഘട്ടത്തിൽ 78 സീറ്റുകൾക്കും വോട്ടെടുപ്പ് നടന്നു. ബിഹാർ നിയമസഭയിൽ 243 സീറ്റുകളുണ്ട്. 122 സീറ്റുകൾ നേടുന്ന പാർട്ടി അധികാരത്തിൽ വരും. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിൽ വന്നേക്കുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും സൂചിപ്പിക്കുന്നു.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ നിരവധി സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും നവംബർ പത്തിന് പുറത്തുവരും. മധ്യപ്രദേശ് (28), ഗുജറാത്ത് (8), യുപി (7), കർണാടകം (2), ജാർഖണ്ഡ് 2, ഒഡീഷ 2, നാഗാലാൻഡ് 2, തെലങ്കാന 1, ഹരിയാന 1, ഛത്തീസ്ഗഢ് 1 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ സീറ്റുകളുടെ എണ്ണം.
advertisement