TRENDING:

Agriculture bill 2020| കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബില്ല് ഇന്ത്യന്‍ കര്‍ഷകന് മരണക്കുരുക്ക്: ചെന്നിത്തല

Last Updated:

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ചെവികൊടുക്കുക പോലും ചെയ്യാതെയാണ് ബില്ല് അവതരിപ്പിച്ചതെന്നും ചെന്നിത്തല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ല് ഇന്ത്യന്‍ കര്‍ഷകന് മരണക്കുരുക്ക് ആയിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബില്ല് കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ തോതില്‍ ഭൂമി ലഭ്യമാക്കുകയും, പാവപ്പെട്ട കര്‍ഷകരെ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍നിന്ന് പുറത്താക്കുകയുമാണ് ചെയ്യുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
advertisement

കര്‍ഷകര്‍ക്ക് സൗജന്യമായി ലഭിച്ചുവരുന്ന സേവനങ്ങളും സാങ്കേതിക സഹായങ്ങളും ഇനി വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിവരും. ഭൂമാഫിയയ്ക്കും വന്‍ ഭക്ഷ്യ വ്യവസായികള്‍ക്കും മാത്രമാണ് ഈ ബില്ലുകൊണ്ട് നേട്ടമുണ്ടാവുക. വിളകളുടെ വില തീരുമാനിക്കുന്നതും അതിലൂടെ ലാഭം കൊയ്യുന്നതും കോര്‍പറേറ്റുകളായിരിക്കും.

കരാര്‍ക്കൃഷി പ്രോത്സാഹിപ്പിക്കുന്ന ബില്ല് കേരളത്തിന് വന്‍ദോഷകരമായിരിക്കും. മോദിയുടെ സുഹൃത്തുക്കളായ കോര്‍പ്പറേറ്റ് ഭീമന്‍മാരെ സഹായിക്കാന്‍ വേണ്ടി മാത്രമുള്ളതാണിതെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നും രമേശ് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

advertisement

കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ച് രാജ്യസഭയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളെ അവഗണിച്ച്, അവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കുക പോലും ചെയ്യാതെയാണ് ബില്ല് അവതരിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
Agriculture bill 2020| കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബില്ല് ഇന്ത്യന്‍ കര്‍ഷകന് മരണക്കുരുക്ക്: ചെന്നിത്തല
Open in App
Home
Video
Impact Shorts
Web Stories