കേന്ദ്രസർക്കാർ രാജ്യസഭയിൽ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി എന്‍.ഡി.എ സഖ്യകക്ഷിയായ ശിരോമണി അകാലി ദള്‍. കർഷകരുടെ പ്രതിഷേധം നിസ്സാരമായി കാണരുതെന്ന് ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്‌റാൽ ബിജെപിക്ക് മുന്നറിയിപ്പ് നൽകി.
എല്ലാവരും കേൾക്കാനായി ഞങ്ങൾ വീണ്ടും വീണ്ടും സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. പഞ്ചാബിൽ കർഷകർ അടിച്ചമർത്തപ്പെടുകയാണെങ്കിൽ, അകാലിദൾ എപ്പോഴും അവർക്കൊപ്പം നിൽക്കുമെന്നും കാര്‍ഷിക ബില്‍ പാര്‍ലമെന്‍റിന്‍റെ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നും നരേഷ് ഗുജ്‌റാൽ ആവശ്യപ്പെട്ടു.
ഞങ്ങളുടെ ആശങ്കകൾ ബിജെപിയോട് പ്രകടിപ്പിക്കുകയും കാർഷിക സമൂഹത്തിന്റെ വികാരങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടും പ്രശ്നത്തെ അഭിസംബോധന ചെയ്യാതിരുന്നത് നിർഭാഗ്യകരമാണെന്ന് അകാലിദള്‍ നേതാക്കൾ പറഞ്ഞു. കാർഷിക ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് അകാലി ദളിന്‍റെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.