TRENDING:

'അയോധ്യയ്ക്ക് സീതാ ദേവി ശാപമോക്ഷം നൽകി'; നഗരത്തിന്റെ വളർച്ചയിൽ പ്രതികരിച്ച് മുൻ രാജകുടുംബാംഗം

Last Updated:

'അയോധ്യയിലെ രാജാവ്' എന്ന് അറിയപ്പെടുന്ന അദ്ദേഹം 19-ാം നൂറ്റാണ്ടില്‍ അയോധ്യ ഭരിച്ചിരുന്ന രാജാവ് ദര്‍ശന്‍ സിങ്ങിന്റെ രാജകുടുംബാംഗമാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അയോധ്യ: സീതാ ദേവി അയോധ്യക്ക് ശാപമോക്ഷം നൽകിയെന്ന് ഇവിടുത്തെ മുന്‍ രാജകുടുംബാംഗമായ ഭിംലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര. അയോധ്യയുടെ നിലവിലെ വളർച്ചയെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'അയോധ്യയിലെ രാജാവ്' എന്ന് അറിയപ്പെടുന്ന അദ്ദേഹം 19-ാം നൂറ്റാണ്ടില്‍ അയോധ്യ ഭരിച്ചിരുന്ന രാജാവ് ദര്‍ശന്‍ സിങ്ങിന്റെ രാജകുടുംബാംഗമാണ്. അയോധ്യയില്‍ രാജാ സാഹിബ് എന്നു കൂടി വിളിക്കപ്പെടുന്ന അദ്ദേഹം രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ അതില്‍ പങ്കാളിയാണ്. കൂടാതെ, ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിലെ അംഗവുമാണ്.
ഭിംലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര
ഭിംലേന്ദ്ര മോഹന്‍ പ്രതാപ് മിശ്ര
advertisement

രാമക്ഷേത്രം ഉദ്ഘാടനം | Ram Mandir Ayodhya Inauguration LIVE

"സുപ്രീം കോടതി വിധിക്കു ശേഷം സന്തോഷം നിറഞ്ഞ അന്തരീക്ഷമാണ് അയോധ്യയിലെമ്പാടുമുള്ളത്. താത്കാലിക ക്ഷേത്രം നിര്‍മിക്കപ്പെട്ടു. അവധിദിവസങ്ങളിലും ചൊവ്വാഴ്ചകളിലും ഉത്സവ സമയത്തുമൊക്കെ കാലു കുത്താനുള്ള സ്ഥലം പോലും ഇവിടെ ഉണ്ടാകാറില്ല. നേരത്തെ ഒരൊറ്റ നല്ല ഹോട്ടല്‍ പോലും ഇവിടെയുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോൾ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ നിര്‍മിക്കുന്നതിന് നൂറില്‍ പരം അപേക്ഷകളാണ് സർക്കാരിന് ലഭിക്കുന്നത്," എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ക്ഷേത്രദര്‍ശനത്തിന് വേണ്ടി മാത്രമല്ല, നഗരം കാണുന്നതിനായും നിരവധി ആളുകള്‍ ഇവിടെയെത്തും. രാജ്യത്തെ ഏറ്റവും മികച്ച തീര്‍ത്ഥനാടന നഗരമായി അയോധ്യ അറിയപ്പെടുമെന്നും മിശ്ര പറഞ്ഞു.

advertisement

Also read: രാമന്റെ ഭക്ത; മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് മുസ്ലീം യുവതിയുടെ 1,425 കിലോമീറ്റർ കാൽനടയാത്ര

രാമക്ഷേത്രത്തിന്റെ ജനുവരി 22-ന് നടക്കുന്ന ഉദ്ഘാടനത്തിന് മുന്നോടിയായി അവസാന വട്ട ഒരുക്കത്തിലാണ് അയോധ്യ ഇപ്പോള്‍. നഗരത്തില്‍ പുതിയ വിമാനത്താവളം ഒരുങ്ങുന്നു. റെയില്‍വെ സ്റ്റേഷനും മുഖം മിനുക്കുകയാണ്. ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വലിയ തോതിലുള്ള മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സീതാദേവി ശാപമോക്ഷം നൽകിയെന്നാണ് ഇവിടുത്തെ മാറ്റങ്ങള്‍ കാണുമ്പോള്‍ തോന്നുന്നതെന്നും മിശ്ര പറഞ്ഞു. ശ്രീരാമന്‍ സീതയെ ഉപേക്ഷിച്ചതോടെ സീത അയോധ്യ നഗരത്തെ ശപിച്ചതായും പിന്നീട് നഗരം വികസിക്കാത്തതിന് കാരണം ദേവിയുടെ ശാപം മൂലമാണെന്നുമാണ് ഇവിടുത്തെയാളുകള്‍ വിശ്വസിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്ന് പതിറ്റാണ്ടോളമായി രാമജന്മഭൂമി പ്രസ്ഥാനവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നയാളാണ് മോഹന്‍ പ്രതാപ് മിശ്ര. 1990-ല്‍ പോലീസ് വെടിവെപ്പില്‍ 50-ല്‍ പരം കര്‍സേവകര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് അദ്ദേഹം തന്റെ കൊട്ടാരത്തില്‍ നിരവധി കര്‍സേവകര്‍ക്ക് അഭയം നല്‍കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
'അയോധ്യയ്ക്ക് സീതാ ദേവി ശാപമോക്ഷം നൽകി'; നഗരത്തിന്റെ വളർച്ചയിൽ പ്രതികരിച്ച് മുൻ രാജകുടുംബാംഗം
Open in App
Home
Video
Impact Shorts
Web Stories