''അഴിമതിക്കെതിരേ പോരാടുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയായ ഡിഎംകെ കുലശേഖരപുരത്ത് ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ലോഞ്ച് പാഡിന്റെ പ്രഖ്യാപനം പുറത്തുവന്നത് മുതല്‍ പോസ്റ്ററുകൾ ഒട്ടിക്കാനുള്ള ഓട്ടത്തിലാണ്. സമൂഹ മാധ്യമമായ എക്‌സില്‍ അണ്ണാമലൈ കുറിച്ചു. സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രം ഇന്ന് ആന്ധ്രാപ്രദേശിലാണ് സ്ഥിതി ചെയ്യുന്നതെന്നും തമിഴ്‌നാട്ടില്‍ അല്ലെന്നും അതിന് കാരണം ഡിഎംകെയാണെന്നതും അവരെ ഓര്‍മിപ്പിക്കുന്നുവെന്നും അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
''ഐഎസ്ആര്‍ഒ ആദ്യ ലോഞ്ച് പാഡിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയപ്പോള്‍ ആദ്യം പരിഗണനയുണ്ടായിരുന്നത് തമിഴ്‌നാടായിരുന്നു. കടുത്ത കഴുത്തുവേദനയെത്തുടര്‍ന്ന് മുഖ്യമന്ത്രി അണ്ണദുരൈയ്ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് തന്റെ മന്ത്രിമാരിലൊരാളായ മതിയഴകനെ യോഗത്തിലെത്താന്‍ നിയോഗിച്ചു. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അദ്ദേഹത്തെയും കാത്ത് ഏറെ നേരമിരുന്നു. ഒടുവില്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് മതിയഴകന്‍ യോഗത്തിലെത്തിയത്. 60 വര്‍ഷം മുമ്പ് നമ്മുടെ രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് ലഭിച്ച സ്വീകരണമായിരുന്നു ഇത്,'' അണ്ണാമലൈ പറഞ്ഞു.
മുതിര്‍ന്ന ഡിഎംകെ നേതാവ് കെ കനിമൊഴി വിവാദത്തെ പ്രതിരോധിച്ച് രംഗത്തെത്തി. ''ചൈനയെ ശത്രുവായി ആരും പ്രഖ്യാപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ചൈനീസ് പ്രസിഡന്റിനെ സ്വാഗതം ചെയ്യുകയും മഹാബലിപുരത്ത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ പല പരസ്യങ്ങളിലും ദേശീയ പതാക ഉണ്ടായിരുന്നില്ലെന്നും'' അവര്‍ പറഞ്ഞു.
ഐഎസ്ആര്‍ഒ വികസിപ്പിച്ച ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങള്‍ (എസ്എസ്എല്‍വി) വിക്ഷേപിക്കുന്നതിനായി തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് പുതിയ വിക്ഷേപണത്തറ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇവിടെനിന്ന് വാണിജ്യാടിസ്ഥാനത്തില്‍ ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ചെറിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത് ചെലവ് വര്‍ധിപ്പിക്കും. 2000 ഏക്കര്‍ സ്ഥലത്താണ് പുതിയ ലോഞ്ച് പാഡ് ഒരുങ്ങുന്നത്. ഇത് പ്രദേശത്തിന്റ വളര്‍ച്ചയ്ക്കും വികസനത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.