ചെറുപ്പക്കാരായ ഒബിസി നേതാക്കള്‍ക്ക് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വലിയ ഉത്തരവാദിത്തം നല്‍കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
ബിജെപിയുടെ പദ്ധതി
കൂടുതല്‍ വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടി ഏപ്രിലിൽ തുടങ്ങും. പരിപാടി 10 മാസം വരെ നീണ്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി മണ്ഡലതല പ്രവര്‍ത്തകര്‍ മുതല്‍ ദേശീയ തലത്തിലുള്ള പ്രവര്‍ത്തകര്‍ വരെ ഗ്രാമങ്ങളും വീടുകളും സന്ദര്‍ശിക്കും. ഒബിസി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗാവ്-ഗാവ് ചലോ, ഘര്‍-ഘര്‍ ചലോ എന്നീ ക്യാമ്പയിനുകളും നടപ്പിലാക്കും.
advertisement
50 ശതമാനം ഒബിസിക്കാരുടെ പിന്തുണയോടെ ഞങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരുമെന്ന്, ഒബിസി മോര്‍ച്ച പ്രസിഡന്റും ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗവുമായ കെ ലക്ഷ്മണ്‍ പറഞ്ഞു.
ചുമതല
കഴിഞ്ഞ എട്ട് വര്‍ഷത്തെ ഭരണത്തില്‍ ഒബിസി ക്ഷേമത്തിനായി കേന്ദ്രം സ്വീകരിച്ച നടപടികളും മോദി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ചും വോട്ടര്‍മാര്‍ക്ക് പാര്‍ട്ടി വ്യക്തമാക്കി കൊടുക്കുമെന്ന് ലക്ഷ്മണ്‍ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലും മോര്‍ച്ച ഇതിനകം നിരവധി യോഗങ്ങളും മീറ്റിങുകളും നടത്തിയിട്ടുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ക്യാമ്പയിന്‍ തുടരും.
ഉത്തര്‍പ്രദേശിലെ ഒബിസി ക്വാട്ട
യുപിയിലെ ഒബിസി വിഭാഗക്കാരുടെ സംവരണം സംബന്ധിച്ച് സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും കൃത്യസമയത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിശ്വസിക്കുന്നതായും മോര്‍ച്ചാ പ്രസിഡന്റ് പറഞ്ഞു.
‘മഹാരാഷ്ട്രയില്‍ ഏകനാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്നാവിസും സംവരണം തുടരുമെന്ന് ഉറപ്പുനല്‍കി. മധ്യപ്രദേശിന്റെ കാര്യത്തില്‍, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതി ഒബിസി ക്വാട്ട അനുവദിച്ചിരുന്നു. കോണ്‍ഗ്രസ് ഒബിസി വിരുദ്ധരായിരുന്നു, അതുപോലെ തന്നെയാണ് ഉദ്ധവ് താക്കറെയും’- ലക്ഷ്മണ്‍ പറഞ്ഞു.
അതേസമയം, 2024 ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പ് സംബന്ധിച്ച് ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ ദ്വിദിന ദേശീയ ഭാരവാഹി യോഗം സംഘടിപ്പിച്ചിരുന്നു. യോഗത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാന ഘടകങ്ങളോട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആവശ്യപ്പെട്ടിരുന്നു. 2024ലെ ദേശീയ തെരഞ്ഞെടുപ്പില്‍ അനുവര്‍ത്തിക്കേണ്ട പ്രചരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തതായാണ് വിവരം.