'അക്ബര്‍ റോഡിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേര് നല്‍കി രാജ്യത്തെ ആദ്യത്തെ സിഡിഎസിന്റെ ഓര്‍മ്മകള്‍ ഡല്‍ഹിയില്‍ സ്ഥിരമായി നിലനിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ജനറല്‍ റാവത്തിന് കൗണ്‍സില്‍ നല്‍കുന്ന യഥാര്‍ത്ഥ ആദരവായിരിക്കുമെന്ന് വിശ്വസിക്കുന്നു' മീഡിയ വിഭാഗം അയച്ച കത്തില്‍ പറയുന്നു.
അക്ബര്‍ ഒരു അതിക്രമിയാണ്. അതുകൊണ്ട് എന്നത്തേക്കുമായി ഈ റോഡിന്റെ പേര് ബിപിന്‍ റാവത്തിന്റെ പേരിലേക്ക് മാറ്റണമെന്ന് കത്തില്‍ പറയുന്നു. സമൂഹമാധ്യമങ്ങളിലും ഇതേ ആവശ്യം ഉയര്‍ന്നിരുന്നു.
advertisement
Terrorist Attack | ശ്രീനഗര്‍ ഭീകരാക്രമണം; പിന്നില്‍ ജയ്‌ഷെ മുഹമ്മദ്ദെന്ന് ജമ്മു കാശ്മീര്‍ പൊലീസ്
ശ്രീനഗര്‍ ഭീകരാക്രമണത്തിന്(Terrorist Attack )പിന്നില്‍ ജയ്‌ഷെ മുഹമ്മദാണെന്ന്(Jaish-e-Mohammad)ജമ്മു കാശ്മീര്‍ പൊലീസ്(Police). ജയ്‌ഷെ മുഹമ്മദ്ദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയതെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് പൊലീസ് ബസിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ വീരമൃത്യു വരിച്ചു.
പ്രദേശത്ത് അക്രമണം നടത്തിയ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശ്രീനഗര്‍ പ്രാന്തപ്രദേശത്തെ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് തീവ്രവാദികള്‍ പൊലീസ് ബസ് ആക്രമിച്ചത്.
ജമ്മുകശ്മീര്‍ സായുധ പൊലീസിനെ അംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ജമ്മു കശ്മീര്‍ ഡി ജി പി പൊലീസുകാരുടെ മരണം സ്ഥിരീകരിച്ചു. ശ്രീനഗറില്‍ സെവാന്‍ പ്രദേശത്ത് പത്താന്‍ ചൗക്കില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ജമ്മു കശ്മീര്‍ സായുധ പോലീസ് സേന സഞ്ചരിച്ച വാഹനത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പരിശീലനത്തിന് ശേഷം ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത് എന്നാണ് സൂചന.
ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി തേടിയിരുന്നു. വീരമൃത്യു വരിച്ച പൊലീസുകാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ആക്രമണത്തെ അപലപിച്ച് ജമ്മു കശ്മീര്‍ ലഫ.ഗവര്‍ണര്‍ മനോജ് സിന്‍ഹ രംഗത്ത് എത്തിയിരുന്നു.
