കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയൽ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവരാണ് സോഷ്യൽ മീഡിയയിൽ ക്യാംപയിന് തുടക്കമിട്ടത്.
“മോദി കുടുംബ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ എന്താണ് കുടുംബ രാഷ്ട്രീയം? എന്തുകൊണ്ടാണ് നിങ്ങൾക്ക് കുട്ടികളില്ലാത്തതെന്ന് നിങ്ങൾ (മോദി) വിശദീകരിക്കണം, ”ആർജെഡി നേതാവ് മാർച്ച് 3 ന് പട്‌നയിലെ ഗാന്ധി മൈതാനിയിൽ പാർട്ടിയുടെ ‘ജൻ വിശ്വാസ് മഹാ റാലി’യ്ക്കിടെ പറഞ്ഞിരുന്നു.
advertisement
ബിജെപി നേതാവ് ഷെഹ്സാദ് പൂനാവല്ല ഉടനടി തന്നെ 'ഷെഹ്സാദ് ജയ് ഹിന്ദ് (മോദി കാ പരിവാർ)' എന്ന് പേര് മാറ്റി. ഞാനും മോദിയുടെ കുടുംബാംഗമാണെന്നും 140 കോടി ജനങ്ങളും മോദിയുടെ കുടുംബമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, തെലങ്കാനയിലെ അദിലാബാദിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെ- "മോദിക്ക് കുടുംബമില്ലെന്ന് പ്രതിപക്ഷം പറയുന്നു, എന്നാൽ രാജ്യത്തെ കോടിക്കണക്കിന് ആളുകൾ എന്നെ സ്വന്തമായി കണക്കാക്കുകയും അവരുടെ കുടുംബത്തിലെ അംഗത്തെപ്പോലെ എന്നെ സ്നേഹിക്കുകയും ചെയ്യുന്നു".
